ഊണ് കഴിക്കാന്‍ പോയതിന് മെമ്മോ ; പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ലോ​ക്ക്ഡൗ​ണി​ല്‍ പി​ക്ക​റ്റ് പോ​സ്റ്റി​ലു​ണ്ടാ​യ പോ​ലീ​സു​കാ​ര്‍ ഊ​ണ് ക​ഴി​ക്കാ​ന്‍ പോ​യ​തി​ന് മെമ്മോ ! കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സിലെ  ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള പി​ക്ക​റ്റ് പോസ്റ്റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​മ്മോ നല്‍കി​യ​ത്.

തി​ര​ക്ക് താ​ര​ത​മ്യേ​ന കു​റ​വാ​യ ഉ​ച്ച സ​മ​യ​ത്ത് പി​ക്ക​റ്റ് പോ​സ്റ്റി​ല്‍ നാ​ലു​പേ​രാ​യി​രു​ന്നു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ തൊ​ട്ട​ടു​ത്തു​ള്ള ക്യാ​മ്പി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യി. പി​ക്ക​റ്റ് പോ​സ്റ്റി​ല്‍ ഒ​രാ​ളെ മാ​ത്രം ക​ണ്ട​തോ​ടെ ക​മ്മീ​ഷ​ണ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യാ​ണ് പോ​ലീ​സു​കാ​ര്‍ പോ​യ​തെ​ന്നും പൊ​തു​വെ തിരക്കില്ലാത്തതിനാ​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യെ ബാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്. ഇക്കാര്യം വ്യ​ക്ത​മാ​യി​ട്ടും പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മെ​മ്മോ ന​ല്‍​കി​യ​തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ അ​തൃ​പ്തി​യു​ണ്ട്.

വെ​യി​ലും മ​ഴ​യും പോ​ലും വ​ക​വെ​യ്ക്കാ​തെ​യാ​ണ് കോ​വി​ഡ് ഭീ​തി​ക്കി​ട​യി​ലും പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. വാ​ഹ​ന​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​ക്കി​ടെ പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ പി​ക്ക​റ്റ് പോ​സ്റ്റ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ര്‍ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടു​മ്പോ​ള്‍ മാ​നു​ഷി​ക പ​രി​ഗ​ണ​ന മു​ന്‍​നി​ര്‍​ത്തി​യും നേ​രി​ല്‍ ക​ണ്ട് ബോധ്യമായ​തി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ലും ചി​ല​രെ പോ​ലീ​സി​ന്റെ  പാ​സ് കൂ​ടാ​തെ​യും മ​റ്റും ക​ട​ത്തി​വി​ടാ​റു​ണ്ട്. എന്നാ​ല്‍ അ​ത്ത​ര​ത്തി​ല്‍ യാ​തൊ​രു ഇ​ള​വും വേ​ണ്ടെ​ന്നാ​ണ് നി​ര്‍​ദേ​ശം. കൂ​ടാ​തെ ഓ​രോ വാ​ഹ​ന​വും തടഞ്ഞുനിര്‍​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​ത് പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രു​ടെ സ​മ​യ​ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​വു​ന്നു​ണ്ട്. ഇ​പ്ര​കാ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും പി​ക്ക​റ്റ് പോ​സ്റ്റി​ലു​ള്ള​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള മാന​സി​ക സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍​ക്കി​ടി​യി​ലാ​ണ് പോ​ലീ​സു​കാ​ര്‍ കോ​വി​ഡ് കാ​ല​ത്തും സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള​ത്. കോ​വി​ഡ് പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ പോ​ലും അ​നു​വ​ദി​ക്കാ​തെ​യാ​ണ് ഡ്യൂ​ട്ടി​ക്കാ​യി വിന്യ​സി​പ്പി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ നി​സാ​ര സം​ഭ​വ​ത്തി​ന് പോ​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ​തി​രേ സേ​ന​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...