പട്ടികവര്‍ഗ കുട്ടികള്‍ക്കുള്ള അവധിക്കാല ഉച്ചഭക്ഷണ വിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ അവധിക്കാലം വിശപ്പുരഹിതമാക്കാനുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് പട്ടികവര്‍ഗ ഊരുകളില്‍ നടത്തുന്ന ഭക്ഷണവിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്ലാപ്പള്ളി പട്ടികവര്‍ഗ കോളനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

വിശക്കുന്നവനെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ ദൈവം. കാടറിയുന്നവരുടെ വയറെരിയാതിരിക്കാന്‍, അക്ഷരത്തോടൊപ്പം ആഹാരം എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അവധിക്കാലം പുതിയ ഇടങ്ങളും പുതിയ ചിന്തകളും തേടുന്ന സമയമാണ്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എഴുതിയ കൈയ്യൊപ്പിട്ട വഴികള്‍ എന്ന പുസ്തകം പട്ടികവര്‍ഗ ഊരുകളിലെ കുട്ടികള്‍ക്കായി ട്രൈബല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിതരണം ചെയ്യണമെന്നും എംഎല്‍എ പറഞ്ഞു.

പ്ലാപ്പള്ളി പട്ടികവര്‍ഗ കോളനിയിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മികച്ച രീതിയിലുള്ള പഠനസൗകര്യങ്ങളാണ് സ്‌കൂള്‍ കെട്ടിടത്തില്‍ ഒരുക്കുക. അതിനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയായി.  സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ അതിന്റെ പ്രവര്‍ത്തി ആരംഭിക്കും. കൂടാതെ  ജില്ലയില്‍  പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വനാവകാശ നിയമങ്ങളുടെ ആനുകൂല്യം ലഭിക്കാനുള്ള നടപടികള്‍ സത്വരമായി നടത്തിവരികയാണ്.

ഉപരിപഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് കരിയര്‍ കൗണ്‍സിലിംഗ്, ജോലി സംബന്ധമായ സൗജന്യ പരിശീലനം എന്നിവയും ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്ക് പരിശീലനം ജില്ലയില്‍ സംഘടിപ്പിച്ചത്. എല്ലാ കുടുംബങ്ങളേയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നും കളക്ടര്‍ പറഞ്ഞു.

അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും  റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും  റാന്നി ഗുഡ്സമരിറ്റന്‍ ട്രസ്റ്റിന്റെയും  സ്‌കൂള്‍ അധ്യാപകരുടെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി പൊതിച്ചോര്‍ ആദ്യവിതരണം നടത്തി. വാര്‍ഡ് മെമ്പര്‍ മഞ്ജു പ്രമോദ്, റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എസ്.എസ്. സുധീര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, അനില്‍ അനിരുദ്ധന്‍, ഗുഡ് സമരിറ്റന്‍ ട്രസ്റ്റ് പ്രതിനിധി ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍, പിടിഎ പ്രസിഡന്റ് രജിത് കെ രാജ്, ഹെഡ്മാസ്റ്റര്‍ ബിജു തോമസ് അമ്പൂരി,  അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇ ലേലം
പത്തനംതിട്ട ജില്ലാ പോലീസ് യൂണിറ്റിലെ ഉപയോഗയോഗ്യമല്ലാത്ത 18 വകുപ്പുതല വാഹനങ്ങളുടെ ലേലം എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് (www.mstcecommerce.com) മുഖേന ഏപ്രില്‍ 19ന് ഇ- ലേലം നടത്തും. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും വാഹനങ്ങള്‍ പരിശോധിക്കുന്നതിനും ബന്ധപ്പെടേണ്ട നമ്പര്‍: 8075711942.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...