വീടുകയറി ആക്രമണം നടത്തിയ ദമ്പതികളിൽ ഭർത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ചാത്തമല സ്വദേശിനിയുടെ വീട് കയറി ദമ്പതികള്‍ നടത്തിയ ആക്രമണക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മഞ്ഞാടി തുണ്ടിയില്‍ വീട്ടില്‍ ബൈജു ബാബുവിനെയാണ് (37) തിരുവല്ല പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ചാത്തമല സ്മിത ഭവനില്‍ സ്മിതയുടെ വീട് കയറി ആക്രമണം നടത്തുകയും ഇന്നോവ ക്രിസ്റ്റ കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ബൈജുവിന്‍റെ ഭാര്യ ഷൈനി ഒളിവിലാണ്.

സ്മിതയും ബൈജുവിന്‍റെ ഭാര്യ ഷൈനിയും തമ്മില്‍ നിലനിന്നിരുന്ന സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ സ്മിതയുടെ വീട്ടിലെത്തിയ ബൈജുവും ഭാര്യ ഷൈനിയും ചേര്‍ന്ന് സ്മിതയെ കൈയേറ്റം ചെയ്യുകയും വീടിന്‍റെ പോര്‍ച്ചില്‍ കിടന്ന കാറിന്‍റെ ഗ്ലാസ് തകര്‍ക്കുകയുമായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ബൈജു ബാബുവിനെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...