മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടക്കൊല ; 20 കാരനെ ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി , മൂന്ന് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ജാർഖണ്ഡ്: ജാർഖണ്ഡിൽ ആൾക്കൂട്ടക്കൊല. റാഞ്ചിയിൽ മോഷണക്കുറ്റം ആരോപിച്ച് 20കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. റാഞ്ചിയിലെ മഹുതോലി ഗ്രാമത്തിൽ ആണ് സംഭവം. കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാജിദ് അൻസാരി എന്ന യുവാവാണ് മരിച്ചത്. പുലർച്ചെ നാലരയോടെ മകൻ വീട്ടിൽ നിന്നും അടുത്തുള്ള ഗ്രാമത്തിലേക്ക് പോയതായി പിതാവ് അബ്ദുൾ റഹ്മാൻ അൻസാരി പറയുന്നു. മകൻ കഞ്ചാവ് വലിക്കാറുണ്ടെങ്കിലും മോഷ്ടിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. മഹുത്തോളി ഗ്രാമത്തിൽ നിന്ന് വലിയ ശബ്ദം കേട്ട് അവിടേക്ക് ഓടിയെത്തിയപ്പോഴാണ് മകനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് ചിലർ മർദിക്കുന്നത് കണ്ടതെന്ന് അബ്ദുൾ റഹ്മാൻ പറയുന്നു.

മകൻ മോഷ്ടിക്കാൻ ഒരാളുടെ വീട്ടിൽ കയറിയതായി ഗ്രാമവാസികൾ ആരോപിച്ചു. മോഷ്ടിച്ചെങ്കിൽ തോണ്ടി മുതൽ എവിടെയെന്ന് ഞാൻ ചോദിച്ചു. ഒരു പൊതി കഞ്ചാവ് കണ്ടെടുത്തതായി അവർ പറഞ്ഞു. അപ്പോഴേക്കും മകൻ രക്തം വാർന്നു അവശനായി. പിന്നീട് പൊലീസ് സ്ഥലത്തെത്തി മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും വാജിദ് മരിച്ചതായി പിതാവ് അബ്ദുൾ റഹ്മാൻ കൂട്ടിച്ചേർത്തു. കഞ്ചാവ് കൈവശം വെച്ചതിന് ആരെങ്കിലും കൊല്ലപ്പെടുമോയെന്നും 67 കാരൻ ചോദിച്ചു. അബ്ദുള്ളയുടെ പരാതിയിൽ 9 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...