ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ല , രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാം ; അനിൽ ആന്റണിയെ സ്വാ​ഗതം ചെയ്ത് ഖുഷ്ബു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബിജെപിയിലേയ്‌ക്ക് കടന്നു വന്ന അനിൽ കെ ആന്റണിയെ അഭിനന്ദിച്ച് നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. ഏതെങ്കിലും വ്യക്തിക്കു വേണ്ടിയോ കുടുംബത്തിനു വേണ്ടിയോ അല്ല പ്രവർത്തിക്കേണ്ടത്. രാജ്യത്തിന് വേണ്ടി ഒരേ മനസ്സോടെ പ്രവർത്തിക്കാമെന്ന് അനിൽ ആന്റണിയെ സ്വാ​ഗതം ചെയ്തുകൊണ്ട് ഖുഷ്ബു ട്വിറ്ററിൽ കുറിച്ചു.‘സ്വാ​ഗതം അനിൽ ആന്റണി. നിങ്ങൾ ഈ ഭാ​ഗത്തേയ്‌ക്ക് എത്തിയതിൽ സന്തോഷം. ഒരേ ചിന്താഗതിയുള്ള ആളുകളായി, ഒരേ ലക്ഷ്യവുമായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക. ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ല. നല്ലതുവരട്ടെ’– എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.

ഖുഷ്ബുവിന് നന്ദി അറിയിച്ചുകൊണ്ട് അനിലും രം​ഗത്തെത്തി. ‘നന്ദി, നമുക്ക് ഒരുമിച്ച് ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കാം’ എന്നാണ് അനിലിന്റെ മറുപടി. അതേസമയം, അനിൽ ആന്റണിയുടേതടക്കമുള്ള നേതാക്കളുടെ ബിജെപി പ്രവേശനം കോൺ​ഗ്രസിന് വലിയ തിരച്ചടിയാണ് നൽകിയത്. അനിലും മുതിർന്ന കോൺ​ഗ്രസ് നേതാവ് കിരൺകുമാർ റെഡ്ഡിയും ബിജെപിയിൽ ചേർന്നതോടെ കോൺ​ഗ്രസ് വിട്ട നേതാക്കളെ അദാനിയുമായി ബന്ധപ്പെടുത്തികൊണ്ട് രാഹുൽ ​ഗാന്ധി ട്വീറ്റുമായി എത്തിയിരുന്നു. രാഹുൽ ​ഗാന്ധിക്ക് ഒരു ദേശീയ നേതാവാകാൻ യോ​ഗ്യത ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റിനോട് അനിൽ കെ ആന്റണിയുടെ പ്രതികരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...