എം. ജി. കണ്ണന്റെ വിയോഗം തീരാ നഷ്ടം : റിങ്കു ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

മന്ദമരുതി : എം.ജി. കണ്ണൻ താഴെ തട്ടിൽ നിന്ന് കടന്നുവന്ന്‌ കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളെ ഊർജമാക്കിയ പത്തനംതിട്ടയിലെ ജനപ്രീതിയുള്ള കോൺഗ്രസിലെ നേതാക്കളിൽ ഒരാളായിരുന്നു എന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. കുടുംബത്തിൻ്റെ വിവിധങ്ങളായ പ്രയാസങ്ങളിലും മകൻ്റെ ഗുരുതര രോഗാവസ്ഥയിലും പാർട്ടിക്കുവേണ്ടി ജില്ലയിലൂടനീളം നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ യുവ നേതാവ് ആയിരുന്നു അദ്ദേഹം. പോലീസിൻ്റെ ക്രൂരമായ ലാത്തിചാർജിന് വിധേയനായി നിരവധി തവണ കണ്ണന്റെ തലയ്ക്ക് അടക്കം പരിക്ക് പറ്റിയിരുന്നു.

കോൺഗ്രസിന് ജില്ലയിൽ ആവേശവും ശക്തിയും പകർന്ന കണ്ണന്റെ വിയോഗം വലിയ ഒരു വിടവാണ് വരുത്തിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. റാന്നി- പഴവങ്ങാടി ടൗൺ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി സംഘടിപ്പിച്ച എം.ജി. കണ്ണൻ അനുസ്മരണ സമ്മേളത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. പ്രകാശ് തോമസ്, ജോൺ മാത്യു, അന്നമ്മ തോമസ്, റെഞ്ചി പതാലിൽ, ഷിബു പറങ്കിത്തോട്ടത്തിൽ, റോയ് ഉള്ളിരിക്കൽ, ഷേർളി ജോർജ്, അനിൽകുമാർ എ. വി, ഷിബു ഇലവുങ്കൽ, സൗമ്യ. ജി. നായർ, ബിജി വർഗീസ്, റെജി ഉപ്പിടുംപാറ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...