തിരുവല്ല : എം.ജി.സോമൻ സ്മരണാഞ്ജലിയോടനുബന്ധിച്ച് എം.ജി.എസ്. ഫൗണ്ടേഷൻ നടത്തുന്ന ദ്വിദിന നാടകക്കളരിക്ക് തുടക്കമായി. തിരുവല്ല മാർത്തോമ്മാ കോളേജിൽ ചലച്ചിത്രസംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. മലയാളസിനിമയുടെ മുഖച്ഛായ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച നടനായിരുന്നു എം.ജി.സോമൻ എന്ന് ശ്യാമപ്രസാദ് പറഞ്ഞു. തന്നിലെ ചലച്ചിത്രകാരനെ രൂപപ്പെടുത്തുന്നതിൽ സോമന്റെ ചലച്ചിത്രസംഭാവനകൾക്കുള്ള പങ്കും ശ്യാമപ്രസാദ് അനുസ്മരിച്ചു.
മാർത്തോമ്മാ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. ചലച്ചിത്രനടന്മാരായ കൃഷ്ണപ്രസാദ്, മോഹൻ അയിരൂർ, ഭാരവാഹികളായ ജോർജ് മാത്യു, എം.സലിം, സാജൻ വർഗീസ്, പ്രൊഫ. മാത്യു ശങ്കർ, പ്രൊഫ. സി.എ.വർഗീസ്, സാജൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സജീവൻ നമ്പിയത്ത് നാടകക്കളരിക്ക് നേതൃത്വം നൽകി. ശനിയാഴ്ച വൈകീട്ട് നാലിന് ക്യാമ്പ് സമാപിക്കും. സംവിധായകൻ കവിയൂർ ശിവപ്രസാദ് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























