ദുബായ് : ഗായകൻ എം.ജി ശ്രീകുമാറിന് യു.എ.ഇ ഗോൾഡൻ വിസ. ദുബായ് ആർട്സ് ആൻഡ് കൾച്ചർ വകുപ്പാണ് 10 വർഷത്തെ ഗോൾഡൻവിസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവനദാതാക്കളായ ഇ.സി.എച്ചാണ് എം.ജി ശ്രീകുമാറിന്റെ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
ദുബായിലെ താമസകുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇ.സി.എച്ച് സി.ഇ.ഒ. ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ എം.ജി ശ്രീകുമാറും ഭാര്യ ലേഖാ ശ്രീകുമാറും ഗോൾഡൻ വിസ ഏറ്റുവാങ്ങി. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കാൻ ദുബായിലെത്തിയതാണ് ശ്രീകുമാറും ഭാര്യയും.