കോടികള്‍ വിലവരുന്ന അഞ്ചുകിലോ ആംബര്‍ ഗ്രീസുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കോടികള്‍ വിലവരുന്ന അഞ്ചുകിലോ ആംബര്‍ ഗ്രീസുമായി (തിമംഗല വിസര്‍ജ്യം) രണ്ടുപേരെ ഷാഡോ പോലീസ് പിടികൂടി. കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം വില്‍പ്പനയ്‌ക്കെത്തിച്ചപ്പോഴാണ്‌ ഇവരെ പിടികൂടിയത്‌. ഇതിന്‌ അഞ്ചുകോടി വിലമതിക്കും. ചാവക്കാട് സ്വദേശി റംഷാദ്, എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ് എന്നിവരാണ് പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്.

സംഘത്തിലെ മറ്റുള്ളവര്‍ കടന്നുകളഞ്ഞു. വെള്ളിയാഴ്‌ച രാത്രി ഒമ്പതുമണിയോടെയാണ്‌ സംഭവം. മൂന്ന്‌ കാറുകളിലായാണ്‌ സംഘം എത്തിയത്‌. വില്‍പ്പനയ്‌ക്കായുള്ള പണം റെഡിയാണെന്ന്‌ വിശ്വസിപ്പിച്ച്‌ കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡിനു സമീപത്തെ ലോഡ്‌ജിന്‌ സമീപത്തേക്ക്‌ എത്തിക്കുകയായിരുന്നു. മറ്റു‌ രണ്ട്‌ കാറിലെത്തിയവര്‍ കടന്നുകളഞ്ഞു. രഹസ്യവിവരം അറിഞ്ഞ്‌ ഒരുമാസമായി ഷാഡോ പോലീസ്‌ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.

കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു വില്‍പ്പന ഉറപ്പിച്ചിരുന്നത്. പ്രതികളെ ഈസ്‌റ്റ്‌ പോലീസിന്‌ കൈമാറി. സുഗന്ധലേപന നിര്‍മാണത്തിനാണ് തിമിംഗല വിസര്‍ജ്യം ഉപയോഗിക്കുന്നത്. എസ്‌ഐ മാരായ സുവൃതകുമാര്‍, പി.എം റാഫി, എ.എസ്‌.ഐ ഗോപാലകൃഷ്‌ണന്‍, സി.പി.ഒ മാരായ ടി.വി ജീവന്‍, പി.കെ പഴനി സ്വാമി, എം.എസ്‌ ലിഗേഷ്‌, വിപിന്‍ദാസ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...