അറിയാതെ പറഞ്ഞതാണ്, കാസര്‍കോട് വിരുദ്ധ പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് എം. രഞ്ജിത്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് വിരുദ്ധ പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം രഞ്ജിത്. മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകള്‍ക്ക് കാസര്‍കോട് ലൊക്കേഷനായി തെരഞ്ഞെടുക്കുന്നതെന്ന പ്രസ്താവനയിലാണ് ഖേദം പ്രകടിപ്പിച്ചത്. പറഞ്ഞത് പലരെയും വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതില്‍ അതിയായ ദുഃഖമുണ്ട്. തെറ്റ് തിരുത്തുക എന്നത് എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

കാസര്‍കോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ചല്ല പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ചിത്രീകരണങ്ങളും അവിടെയാകുന്നുണ്ട് എന്ന ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ തന്നെ ഉന്നയിച്ചിരുന്നു. അത് ഉള്ളില്‍ കിടന്നതുകൊണ്ടാണ് പറഞ്ഞു പോയത്. എന്റെ സുഹൃത്തുക്കളെയും കാസര്‍കോടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. തെറ്റ് തിരുത്തേണ്ടത് എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു- എം രഞ്ജിത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...