എം.എസ്. റാവുത്തര്‍ തൊഴിലാളികളോട് പ്രതിബന്ധത പുലര്‍ത്തിയ നേതാവ് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഐ.എന്‍.റ്റി.യു.സി അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗവും കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായിരുന്ന എം.എസ്. റാവുത്തര്‍ തൊഴിലാളികളോട് ഏറ്റവുമധികം പ്രതിബന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്ന നേതാവായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനവും എം.എസ്. റാവുത്തറുടെ പന്ത്രണ്ടാം ചരമവാര്‍ഷിക ദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ തുടരുവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതിന്‍റെ പാപഭാരം നിരന്തരമായി വൈദ്യതി നിരക്ക് വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടുള്ള ജനദ്രോഹമാണ് പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജയകുമാര്‍ മലയാലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് സിബിക്കുട്ടി ഫ്രാന്‍സിസ്, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, കോണ്‍ഫെഡറേഷന്‍ സംസ്ഥാന, ജില്ലാ ഭാരവാഹികളായ നിഷാദ്, സജീവ് സി.എസ്, ജിജി മാത്യു, അനൂപ്, നിധീഷ്, സജി, ജോതികുമാര്‍, ഓമനക്കുട്ടന്‍, അബ്ദുള്‍ ലത്തിഫ്, ബിനു. എം. പാപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...