സ്വർണ്ണക്കടത്ത് കേസ് : അവധിയിൽ പ്രവേശിക്കാനൊരുങ്ങി ഐടി സെക്രട്ടറി എം ശിവശങ്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിൻ്റെ പേരിൽ വിവാദം കത്തിനിൽക്കുമ്പോൾ അവധിയിൽ പ്രവേശിക്കാനൊരുങ്ങി ഐടി സെക്രട്ടറി എം ശിവശങ്കർ.

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എം.ശിവശങ്കർ അവധിക്ക് അപേക്ഷ നൽകിയെന്ന വിവരം പുറത്തു വരുന്നത്. ഒരു വർഷത്തേക്ക് സ‍ർവ്വീസിൽ നിന്നും അവധിയെടുക്കാൻ അനുമതി തേടിയാണ് എം ശിവശങ്കർ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരിക്കുന്നത്.

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു എം ശിവശങ്കറിൻറെ ഇന്നലത്തെ പ്രതികരണം. ഇന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിട്ടും ഗുരുതര ആരോപണങ്ങൾ ഉയരുമ്പോഴും അദ്ദേഹം മൗനത്തിലാണ്. വിവാദങ്ങൾ ശക്തമാകുമ്പോഴും മാധ്യമങ്ങളോട് ഇതുവരെ പ്രതികരിക്കാൻ എം ശിവശങ്കർ തയ്യാറായിട്ടില്ല.

അതേ സമയം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മകൾ ശിക്ഷക്കപ്പെടട്ടെയെന്നാണ് സ്വപ്ന സുരേഷിന്റെ അമ്മയുടെ പ്രതികരണം. തിരുവനന്തപുരം ബാലരാമപുരത്തുളള വീട്ടിലേക്ക് സ്വപ്ന എത്തിയിട്ട് കുറെ ദിവസമായെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...