ഒഡീഷ എംഎൽഎ സുകന്ദകുമാർ നായകിന് കോവിഡ് ; യോ​ഗങ്ങളെല്ലാം നിർത്തിവെച്ച് സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

ഒഡീഷ : ഒഡീഷയിലെ ബിജെപി എംഎൽഎ സുകന്ദകുമാർ നായകിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിക്കുന്ന ആദ്യ നിയമസഭാം​ഗമാണ് ഇദ്ദേഹമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. നീൽ​ഗിരി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ സുകന്ദകുമാറിനെ ചികിത്സയ്ക്കായി ബാലസ്സോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി എംഎൽഎ പിടിഐയോട് ഫോൺ വഴി അറിയിച്ചു. തുടർന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്ന യോ​ഗങ്ങൾ റദ്ദ് ചെയ്തതായി സ്പീക്കർ അറിയിച്ചു.

നിയോജക മണ്ഡലത്തിലെ നിരവധി സമ്മേളനങ്ങളിൽ‌ സുകന്ദകുമാർ പങ്കെടുത്തിരുന്നു. വനിതാ സ്വയംസഹായ സംഘത്തിന്റെ സമ്മേളനത്തിലും ഛത്താർപൂർ ​ഗ്രാമത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. നായകുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തികളെ കണ്ടെത്തുന്നതിന് വേണ്ട കോണ്ടാക്റ്റ് ട്രേസിം​ഗ് നടക്കുന്നതായി ബാലസോർ ജില്ലയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ അറിയിച്ചു. രണ്ട് ദിവസം മുമ്പ് ഇദ്ദേഹം ഓഫീസ് സന്ദർശിച്ചിരുന്നതായും അതിനാൽ ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ബാലസോർ ജില്ലാസബ് കളക്ടർ ഹരിചന്ദ്ര ജെന പറഞ്ഞു.

വളരെ അടിയന്തരമല്ലാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾ സന്ദർശിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ബാലസോർ ജില്ലയിൽ 412 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 324 പേർ സുഖം പ്രാപിച്ചു. സജീവമായ കേസുകൾ 86 ആണ്. നിയമസഭ സമിതി യോ​ഗങ്ങൾ താത്ക്കാലികമായി നിർത്തി വെച്ചിരിക്കുകയാണെന്ന് സ്പീക്കർ അറിയിച്ചു. എന്നാൽ യോ​ഗങ്ങൾ നിർത്തി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും വീഡിയോ കോൺഫറൻസിം​ഗിലൂടെ നടത്താമെന്നും ബിജെപി ചീഫ് വിപ്പ് മോഹൻ മാജി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...