എന്‍ഫോഴ്‌സ്‌മെന്റ് നീക്കത്തിന് എതിരെ സുപ്രിംകോടതിയെ സമീപിച്ച് എം ശിവശങ്കര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജാമ്യം റദ്ദാക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കോടതിയില്‍ തടസ ഹര്‍ജി നല്‍കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാണ് ശിവശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ മാസം 25 നാണ് ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ 64 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത പണവുമായി ബന്ധപ്പെട്ട് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് നില്‍ക്കുന്നത്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇയാള്‍ ജാമ്യത്തില്‍ കഴിയുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് വഴിവയ്ക്കുമെന്നും ഹര്‍ജിയില്‍ ഇഡി ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...