കോഴിക്കോട് : പുസ്തക പ്രസിദ്ധീകരണുമായി ബന്ധപ്പെട്ട് സര്‍വീസ് ചട്ടം ലംഘിച്ചുണ്ടെങ്കില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ശിവശങ്കരന്‍ സര്‍ക്കാരില്‍നിന്ന മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല.ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സിന്റെ ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍, പരിശോധിച്ച് നടപടി സ്വീകരിക്കാവുന്നതാണെന്ന് അദ്ദേഹം കെ.കെ രമയുടെ ചോദ്യത്തിന് രേഖാമൂലം നിയമസഭയില്‍ മറുപടി നല്‍കി.സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയതിന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍കേസും വകുപ്പ് തല നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. രണ്ട് ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സിലെ വ്യവസ്ഥകള്‍ ബാധകമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചട്ടം ലംഘിച്ചുണ്ടെങ്കില്‍ എം.ശിവശങ്കരനെതിരെ നടപടി സ്വീകരിക്കുo : മുഖ്യമന്ത്രി
RECENT NEWS
Advertisment