കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി ജാമ്യം നല്‍കിയത്.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ട്രെറ്റ് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും അതുകൊണ്ട് കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.