ഉഴവൂർ : വ്യാപകമായി വർദ്ധിച്ച് വരുന്ന ലഹരിമരുന്ന് ഉപയോഗം തടയാൻ വിദ്യാർത്ഥി സമൂഹം രംഗത്ത് വരണമെന്ന് എക്സൈസ് പാലാ സി.ഐ എം സൂരജ് പറഞ്ഞു. ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയും സംസ്ഥാന എക്സൈസ് വകുപ്പും ഒ.എൽ.എൽ ഹയർസെക്കൻഡറി സ്കൂളും സംയുക്തമായി സ്കൂളിൽ സംഘടിപ്പിച്ച വിമുക്തി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് ഡോ സിന്ധു മോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് എക്സൈസ് സിവിൽ ഓഫീസർ എ.എസ്സ് ദീപേഷ് സെമിനാർ നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ സാബു മാത്യു, ലൈബ്രറി സെക്രട്ടറി എബ്രാഹാം സിറിയക്ക്, ജോയിന്റ് സെക്രട്ടറി കെ. ജി സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
ലഹരിമരുന്ന് ഉപയോഗം തടയാൻ വിദ്യാർത്ഥി സമൂഹം രംഗത്ത് വരണം ; എം. സൂരജ്
RECENT NEWS
Advertisment