കെഎസ്‍യുക്കാരൻ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്ഐക്ക് ; എം.വി.ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാജസർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെഎസ്‍യുക്കാരൻ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്ഐക്കാണ്. കെഎസ്‍യു നേതാവിന്റെ സർട്ടിഫിക്കറ്റുണ്ടാക്കിയതിൽ പങ്ക് എസ്എഫ്ഐക്കാണെന്ന് പറയുന്നവരോട് എന്തു പറയാനാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്ഐ തകർക്കാനാവില്ല. വ്യാജരേഖ കേസിൽ കെ.വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ല. ഒളിവിൽ കഴിഞ്ഞവരെ സിപിഎമ്മുകാർ സഹായിച്ചോയെന്ന് അന്വേഷിക്കട്ടെ. തെറ്റായ പ്രവണതകൾ ഉണ്ടെങ്കിൽ തിരുത്തും. വ്യാജ സർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും ശക്തമായ നടപടിയെടുക്കും. ബാബുജാൻ സിന്‍ഡിക്കറ്റ് അംഗമെന്ന നിലയിൽ പലതിലും ഇടപെട്ടിട്ടുണ്ടാവും. പ്രിയ വർഗീസിന് അനുകൂലമായ വിധി മാധ്യമങ്ങൾക്കെതിരായ വിധിയാണ് എം.വി.ഗോവിന്ദൻ വിശദീകരിച്ചു.കേരളത്തിൽ ഒരുതരത്തിലുമുള്ള മാധ്യമവേട്ടയില്ല. വാർത്ത വായിച്ചതിനല്ല, വാർത്തയുണ്ടാക്കിയതിനാണു കേസ്. കുറ്റം ചെയ്തത് മാധ്യമപ്രവർത്തകനായാലും കേസെടുക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...