പലസ്തീൻ ജനത നേരിടുന്നത് ക്രൂരമായ ആക്രമണങ്ങളെന്ന് എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പലസ്തീൻ ജനത നേരിടുന്നത് ക്രൂരമായ ആക്രമണങ്ങളെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗാസയിലെ കുട്ടികളുടെ രോധനത്തെ കുറിച്ച് നമ്മൾ മനസിലാക്കണം. ഇസ്രയേലും അമേരിക്കയും ആഗോളത്തലത്തിൽ ഒറ്റപ്പെട്ടു. ഒഴിഞ്ഞ കസേരയിൽ നെതന്യാഹു യു എൻ ൽ പ്രസംഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സദസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് ആണ് നരേന്ദ്ര മോദി സ്വീകരിക്കുന്നത്. ഇപ്പോൾ സാമ്രാജ്യത്വ ശക്തികൾക്ക് കീഴടങ്ങുന്ന നിലപാട് ആണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

ഈ സമീപനം നമുക്ക് അപമാനകരമാണ്. ലോകത്തിൻ്റെ നായകനാവാനാണ് ട്രംപിന്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു. വംശഹത്യയെ ലോകമാനം എല്ലാവരും എതിർക്കുകയാണ്. ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് അമേരിക്കയുടെ ശ്രമം. ഗാസയെ വിൽക്കാനാണ് ഇസ്രയേലിൻ്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പലസ്തീനും തമ്മിലുള്ള ബന്ധം പതിറ്റാണ്ട് മുമ്പ് തുടങ്ങിയതാണ്. അറാഫത്തിന് സ്വീകരണം നൽകിയ കാഴ്ച ഇന്ത്യക്കാർ കണ്ടതാണ് എന്നും എം വി ഗോവിന്ദൻ ഓർമിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....