പ്രാദേശിക ക്രിക്കറ്റ് ടീമിൽ തെരഞ്ഞെടുത്തില്ല ; 17-കാരി ജീവനൊടുക്കിയ നിലയിൽ

For full experience, Download our mobile application:
Get it on Google Play

നാഗ്പുർ : നാഗ്പുരിലെ പ്രാദേശിക ക്രിക്കറ്റ് അസോസിയേഷൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നതിലെ നിരാശയിൽ 17 വയസുകാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കി. അദിതി മോരേശ്വർ ചൗക്കണ്ടെ എന്ന പെൺകുട്ടിയാണ് മരിച്ചത്. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ (വിസിഎ) ടീമിൽ ഇടംലഭിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി താരം കഠിനമായ പരിശീലനത്തിലായിരുന്നു. ടീമിൽ ഇടം ലഭിക്കാതിരുന്നതോടെ അദിതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. മരണസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ‘എന്നെ തിരഞ്ഞെടുത്തില്ല’ എന്ന് എഴുതിയിരുന്നു.

മഹാരാഷ്ട്രയിലെ അക്കോള സ്വദേശിയായ അദിതി, ക്രിക്കറ്റിൽ കരിയർ കെട്ടിപ്പടുക്കുന്നതിനായി അമ്മയോടൊപ്പം നാഗ്പുരിലെ ലക്ഷ്മി നഗറിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി നാഗ്പുരിലെ സർവ്വെ ക്രിക്കറ്റ് അക്കാദമിയിൽ കഠിനമായ പരിശീലനം നടത്തിവരികയായിരുന്നു. അദിതിയുടെ സഹോദരനും ഒരു ക്രിക്കറ്റ് താരമാണ്. ബജാജ് നഗർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്‌പെക്ടർ ചേതൻ ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ എന്നും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...