കണ്ണൂർ : കോണ്‍ഗ്രസ് നടത്തുന്നത് സമരാഭാസമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവന്‍. നിയമന വിവാദത്തെ തുടര്‍ന്ന് പ്രതിപക്ഷ ആരോപണങ്ങളോടും റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇല്ലാത്ത ഒഴിവിന്റെ പേരില്‍ പ്രതിപക്ഷം നിയമന വിവാദം ഉണ്ടാക്കുന്നു. കേന്ദ്രത്തില്‍ 6,80,000 ത്തില്‍ അധികം ഒഴിവുകള്‍ ഉണ്ട്. അവിടെ നിയമനം നടത്താത്തതില്‍ പ്രതിപക്ഷത്തിന് വിഷമമില്ല. പുതിയ തസ്തിക സൃഷ്ടിച്ച് റാങ്ക് പട്ടികയിലുളള എല്ലാവര്‍ക്കും നിയമനം കൊടുക്കാന്‍ സാധിക്കില്ലെന്ന് ഒരു വസ്തുതയാണ് വിജയരാഘവന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.