മതേതരവിശ്വാസികളായ ഹിന്ദു സഹോദരങ്ങളെക്കൂടി ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ അവര്‍ അപമാനിതരാക്കി : അബ്ദുല്‍ നാസര്‍ മഅ്ദനി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: പ്രവാചകനെതിരായ അധിക്ഷേപത്തിലൂടെ വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ഹീനമായ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നവര്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയാണ് ലോകത്തിനു മുന്നില്‍ തകര്‍ത്തതെന്ന് പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി. രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന മതേതരവിശ്വാസികളായ ഹിന്ദു സഹോദരങ്ങളെക്കൂടി ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ അവര്‍ അപമാനിതരാക്കിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദന്‍, ബെര്‍ണാഡ്ഷാ, ലാമാര്‍ട്ടിന്‍, മൈക്കല്‍ എച്ച്‌ ഹാര്‍ട്ട്, ലിയോ ടോള്‍സ്റ്റോയ് തുടങ്ങിയ ലോകപ്രശസ്തരും അഭ്യസ്തവിദ്യരും രാഷ്ട്രതന്ത്രജ്ഞരും തത്വജ്ഞാനികളുമായ പ്രമുഖര്‍ മുഹമ്മദ് നബിയെക്കുറിച്ചു പഠിച്ചു മനസ്സിലാക്കി വാഴ്ത്തിപ്പറയുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം ഗ്രാമങ്ങളില്‍ പോലും സ്വീകാര്യതയില്ലാത്ത ചില വിവരദോഷികളും വിദ്വേഷ വ്യവസായികളും ആര്‍ത്തട്ടഹസിച്ചാല്‍ തകര്‍ന്നുപോകുന്നതല്ല പ്രവാചകന്റെ മഹോന്നത വ്യക്തിത്വം-ഫേസ്ബുക്ക് കുറിപ്പില്‍ മഅ്ദനി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദന്‍, ബെര്‍ണാഡ്ഷാ, ലാമാര്‍ട്ടിന്‍, മൈക്കല്‍ എച്ച്‌ ഹാര്‍ട്ട്, ലിയോ ടോള്‍സ്റ്റോയ്.. ഇങ്ങനെ ലോകപ്രശസ്തരും അഭ്യസ്തവിദ്യരും രാഷ്ട്രതന്ത്രജ്ഞരും തത്വജ്ഞാനികളുമായ എത്ര മഹത്തുക്കളാണ് തിരുദൂതര്‍ മുഹമ്മദ് (സ)യെ പഠിച്ചു മനസ്സിലാക്കി വാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതും. സ്വന്തം ഗ്രാമങ്ങളില്‍ പോലും സ്വീകാര്യതയില്ലാത്ത ചില വിവരദോഷികളും വിദ്വേഷ വ്യവസായികളും ആര്‍ത്തട്ടഹസിച്ചാല്‍ തകര്‍ന്നുപോകുന്നതല്ല അവിടുത്തെ മഹോന്നത വ്യക്തിത്വം.

പ്രവാചകാക്ഷേപം പുലമ്പി മുസ്ലിം സമുദായത്തെ പ്രകോപിതരാക്കി കലാപങ്ങള്‍ സൃഷ്ടിച്ച്‌ കൂട്ടവംശഹത്യ നടത്താന്‍ ലക്ഷ്യമിടുന്നവരും വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ഹീനമായ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നവരും ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയാണ് ലോകത്തിന്റെ മുന്നില്‍ തകര്‍ത്തത്. ഒപ്പം രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന മതേതരവിശ്വാസികളായ ഹിന്ദു സഹോദരങ്ങളെക്കൂടി ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നിങ്ങള്‍ അപമാനിതരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...