സിനിമയെന്ന കലാരൂപത്തെ മാനഭംഗപ്പെടുത്താനാണ് ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ അണിയറക്കാർ ശ്രമിച്ചതെന്ന് എം എ ബേബി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തെ വക്രീകരിച്ചു കാണിക്കുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെ പ്രതിരോധമുയർത്തുന്ന ‘ദി റിയൽ കേരള സ്റ്റോറി’ ക്യാമ്പയിൻ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. സിനിമയെന്ന കലാരൂപത്തെ മാനഭംഗപ്പെടുത്താനാണ് ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ അണിയറക്കാർ ശ്രമിച്ചതെന്നും, കേരളത്തെ വക്രീകരിച്ചു കാണിച്ച ഒരു ചലച്ചിത്ര ആഭാസമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇല്ലാക്കഥകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന ഈ സാഹചര്യത്തിൽ, യാഥാർത്ഥ്യം ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ IFFK യെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചതായും, നിരവധി ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചതായും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു.

സിനിമ കാണാതെ തന്നെ ജനങ്ങൾ ഇതിന് പിന്നിലെ സത്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന പദ്ധതികൾ, ക്ഷേമപ്രവർത്തനങ്ങൾ, വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പ്രവർത്തനങ്ങൾ എന്നിവയാണ് ഈ വെബ്സൈറ്റിലെ പ്രധാന ഉള്ളടക്കം. ജനങ്ങളിലേക്ക് ശരിയായ വിവരങ്ങൾ എത്തിക്കുന്നതിൽ ഈ വെബ്സൈറ്റിന് വലിയ ധർമ്മം നിർവ്വഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം സോഷ്യൽ മീഡിയ വിഭാഗം ചുമതല വഹിക്കുന്ന എം വി നികേഷ് കുമാറും പരിപാടിയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...