ഉദയംപേരൂരിൽ കായലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഉദയംപേരൂരിൽ കായലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഉദയംപേരൂർ ഫിഷർമെൻ കോളനിക്ക് സമീപം മുത്താനിക്കാട് സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയാണ് മുല്ലപ്പന്തൽ ഷാപ്പിന് സമീപത്തുള്ള കായലിൽ സുരേഷ് മീൻ പിടിക്കാനായി പോയത്. രാത്രി വൈകിയും മടങ്ങി വരാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ വള്ളവും വലയും കായലിൽ നിന്ന് കണ്ടെത്തിയിരുന്നു. നാട്ടുകാരും സ്കൂബ ടീമും തിരിച്ചും നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്നു രാവിലെ മുതൽ സ്കൂബ ടീമിൻ്റെ നേതൃത്വത്തിൽ കായലിൽ വീണ്ടും തിരച്ചിൽ നടത്തി. പകൽ മുഴുവൻ തുടർന്ന് തിരച്ചിലിൽ വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മുല്ലപ്പന്തൽ ഷാപ്പിന് സമീപത്തുള്ള കായലിൽ ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു മീൻ പിടിക്കാൻ പോയതായിരുന്നു സുരേഷിനെ കാണാതായത്. രാത്രി വൈകിയും മടങ്ങി വരാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ വള്ളവും വലയും കണ്ടെത്തിയിരുന്നു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന പരിശോധനയുടെ പേരില്‍ റാന്നി ജോയിന്റ് ആര്‍.റ്റി.ഓ യുവാവിനെ അധിക്ഷേപിച്ചതായി പരാതി

0
പത്തനംതിട്ട : വാഹന പരിശോധനയുടെ പേരില്‍ യുവാവിനെ റാന്നി മോട്ടോര്‍ വാഹന...

സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ...

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...