സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കുമെന്ന് എം.എ. ബേബി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. വലിയ ഭൂരിപക്ഷം ഉണ്ടാവില്ല. എങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും ബേബി പറഞ്ഞു. യു.ഡി.എഫിലെ മുഖ്യമന്ത്രി ചർച്ചകൾ വെറുതെയാണ്. 2021ലും ഇതുപോലെ ചർച്ചകൾ നടന്നതാണെന്ന് നാം മറക്കരുതെന്ന് ബേബി ഓർമ്മപ്പെടുത്തി. 100 സീറ്റുകൾ കടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതാണ് നടക്കാൻ പോകുന്നതെന്ന് പറയില്ല. അടിയുറച്ച ഭൂരിപക്ഷത്തോടുകൂടി എൽ.ഡി.എഫിന് വീണ്ടും സർക്കാർ രൂപവൽകരിക്കാൻ കഴിയും. എത്ര സീറ്റുകൾ ജയിക്കും എന്ന കാര്യത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് വിലയിരുത്തൽ നടത്തിയിട്ടുണ്ട്.

പുറത്തുവരുന്ന കാര്യങ്ങൾ ഊഹാപോഹങ്ങൾ. അതേക്കുറിച്ച് ഏപ്രിൽ 12ന് പാർട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ടെന്ന് എം.എ. ബേബി. കാർഷിക മേഖലയിൽ ഉണ്ടാക്കിയ കുതിപ്പ് വ്യവസായ മേഖലയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് എം.എ. ബേബി പറഞ്ഞു. വ്യവസായ വൽക്കരണത്തിന് ഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കങ്ങൾ ചെയ്യേണ്ട രീതിയിലായിരുന്നില്ല. സി.പി.എമ്മിന് ശക്തമായ പുതിയ നേതൃത്വം വളർന്നു വന്നിട്ടുണ്ട്. അതിന് പാർട്ടി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പഴയ നേതാക്കളെ സൃഷ്ടിച്ചത് ഒരു കാലഘട്ടമാണെന്ന് എം.എ ബേബി പറഞ്ഞു. ‌

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...

ശബരിമല സ്വർണ്ണക്കൊള്ള : ‘ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’ ; പിഎസ് പ്രശാന്ത്

0
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം...

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...