പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം : അനധികൃത ഇടപെടലുകളിൽ കളക്ടർക്ക് പങ്കുണ്ടെന്ന സംശയമുണ്ടെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീൺകുമാർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്ട്രോങ്ങ്‌ റൂം തുറക്കൽ വിവാദത്തിൽ കൊയിലാണ്ടി, പേരാമ്പ്ര ആർ ഒമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീൺകുമാർ. ഇതുസംബന്ധിച്ച് യു ഡി എഫ് നാളെ ഹൈകോടതിയെ സമീപിക്കും. ഈ ആവശ്യം ഉന്നയിച്ച് ഇലക്ഷൻ കമ്മീഷനെ നേരിട്ട് കാണുമെന്നും പ്രവീൺകുമാർ പറഞ്ഞു. ഗുരുതര അനാസ്ഥ ജില്ലാ കളക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായി. കളക്ടറുടെ നടപടികളിൽ ദുരൂഹതയുണ്ടെന്നും പ്രവീൺകുമാർ ആരോപിച്ചു. അനധികൃത ഇടപെടലുകളിൽ കളക്ടർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ട്. സ്ട്രോങ്ങ് റൂമിന് സമീപം മെറ്റീരിയൽ റൂം സ്ഥാപിക്കാൻ ആരാണ് അനുമതി നൽകിയതെന്നും പ്രവീൺകുമാർ ചോദിച്ചു.

സ്ട്രോങ്ങ്‌ റൂം തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടും പേരാമ്പ്ര സ്ഥാനാർഥി ഫാത്തിമ തെഹലിയ നേതൃത്വത്തെ അറിയിച്ചോ, ഇല്ലയോ എന്നതല്ല പ്രധാനപ്പെട്ട വിഷയം, മെറ്റീരിയൽ റൂം തുറന്നതാണ് ഞങ്ങൾ ഉന്നയിക്കുന്ന ഗൗരവമുള്ള കാര്യമെന്നും പ്രവീൺകുമാർ പറഞ്ഞു. മെറ്റീരിയൽ റൂം തുറക്കാൻ പോകുന്നു എന്ന അറിയിപ്പ് ഫാത്തിമ തഹലിയ ഞങ്ങളെ അറിയിച്ചിരുന്നു. പേരാമ്പ്ര, കൊയിലാണ്ടി ആർ ഒമാർ സി പി എം പശ്ചാത്തലമുള്ളവരാണ്. പ്രശ്നത്തിൽ എൻ ഡി എ പ്രതികരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീൺകുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

0
ഡൽഹി: വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു....

സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെ വൈദ്യുതി തൂൺ ദേഹത്തേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂർ: വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവ് മരിച്ചു. കണ്ണൂർ...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

കേന്ദ്ര സർക്കാരിൻ്റെ മൈൻസ് ആൻ്റ് മിനറൽസ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻ്റ് മിനറൽസ് (ഡെവലപ്‌മെന്റ്...