സമസ്ത സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയെന്ന് എം.എ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമസ്തയെ പുകഴ്ത്തി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയാണ് സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിൽ സി.പി.എമ്മിന് ലോ കമ്മിഷന്റെ നിലപാടാണ്. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സി.പി.എമ്മിനിട്ടു കുത്തുകയാണെന്നും ബേബി കുറ്റപ്പെടുത്തി. നല്ല നിലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർ വർഗീയവൽക്കരിക്കപ്പെടാതെ നിർത്തുന്ന പ്രവർത്തനശൈലിയാണ് സമസ്തയുടേത്. വളരെ സമചിത്തതയും പക്വതയുമെല്ലാം പ്രകടിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണെന്നും ബേബി അഭിപ്രായപ്പെട്ടു.

‘എക സിവിൽ കോഡ് ആവശ്യമുള്ളതോ അഭികാമ്യമോ അല്ലെന്ന ലോകമ്മീഷന്റെ നിലപാടാണ് സി.പി.എമ്മിന്. വ്യക്തിനിയമങ്ങളിൽ പരിഷ്‌കാരം വേണം, സ്ത്രീതുല്യത വേണം. എന്നാൽ ഇപ്പോഴത്തെ ആർ.എസ്.എസിന്റെ ഈ പദ്ധതി അംഗീകരിക്കില്ല.’വി.ഡി സതീശൻ തരംതാഴ്ന്നുപോയി. ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ എന്ന പറയാൻ സതീശന് എങ്ങനെ കഴിയുന്നു. ബി.ജെ.പിയുടെ സ്വാധീനത്തിലുള്ള കുറച്ചുപേരെ കിട്ടണമെങ്കിൽ അര ബി.ജെ.പി ആകണമെന്ന് ആരെങ്കിലും സതീശനെ ഉപദേശിച്ചിട്ടുണ്ടാകാം. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് സതീശൻ സി.പി.എമ്മിനിട്ട് കുത്തുകയാണ്. ഏക സിവിൽ കോഡിൽ സതീശന്റെ പാർട്ടി ആദ്യം നിലപാട് രൂപീകരിക്കട്ടെയെന്നും ബേബി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...