Monday, May 5, 2025 12:57 pm

നബിയുടെ ആശയങ്ങള്‍ കമ്മ്യൂണിസത്തിലുറച്ചതാണെന്ന് എം.എ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഹമ്മദ് നബിയുടെ ആശയങ്ങള്‍ പലതും കമ്മ്യൂണിസത്തോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. സാമ്പത്തിക അസമത്വം സൃഷ്ടിച്ച സാഹചര്യങ്ങള്‍ പട്ടിണിക്കിട്ട കോടിക്കണക്കിന് മനഷ്യരെയാണ് വ്രതകാലത്ത് നോമ്പെടുക്കുന്നവരെ ഓര്‍മിപ്പിക്കുന്നത്. ചുറ്റുവട്ടങ്ങളില്‍ ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമെ നിങ്ങള്‍ ഭക്ഷണം കഴിക്കാവു എന്നാണ് നബി തിരുമേനിയുടെ പാഠം. അത് സമത്വപൂര്‍ണമായ സമൂഹത്തെ കുറിച്ചുള്ള സങ്കല്‍പമാണ് മനുഷ്യന് പകര്‍ന്ന് നല്‍കുന്നതെന്നും ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ഇഎംഎസിന്റെയും പി.കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ പൊന്നാനിയില്‍ നടന്ന തൊഴിലാളി സമരങ്ങളില്‍ ‘സല്ലല്ലാഹു അലൈഹിവസല്ലം’ എന്നത് ചേര്‍ത്ത് മുദ്രാവാക്യം വിളിക്കുമായിരുന്നെന്നും ബേബി ഓര്‍മ്മപ്പെടുത്തി. മാര്‍ക്‌സും ഏംഗല്‍സും ലെനിനും റോസാലക്‌സംബര്‍ഗും മാവോയും ഹോചിമിനും അന്റോണിയോ ഗ്രാംഷിയും ഫിദലും ചെഗുവേരയുമെല്ലാം അക്കാലഘട്ടങ്ങളിലെ പ്രവാചകന്മാരാണെന്നും ബേബി ഫേസ്ബുക്ക് പേജില്‍കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:-
“സമത്വപൂര്‍ണമായ ഒരു ലോ​കമെന്ന ആശയമാണ്​ വ്രതം മു​ന്നോട്ട്​ വെക്കുന്നത്. മതാനുഷ്​ഠാനങ്ങളില്‍ മിക്കതിനും പിന്നില്‍ വളരെ മാനവികമായ ചില ആശയങ്ങള്‍ ഉണ്ട്​. എന്റെ നോട്ടത്തില്‍ വ്രതാനുഷ്​ഠാനങ്ങള്‍ മുഖ്യമായും മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്നതാണ്​. മിക്ക മതങ്ങളിലും ഇത്തരം വ്രതം ഉണ്ട്. ഉത്തരേന്ത്യയില്‍ നവരാത്രി വ്രതം നടക്കുന്ന സമയമാണിത്. ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് മുമ്ബുള്ള നോമ്ബ് നോക്കുന്ന കാലവും. ഇസ്​ലാം പിന്തുടരുന്ന വ്രതം എന്നത്​ – വിശപ്പ്​ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനപ്പെട്ടതാണ് എന്ന്​ ബോധ്യപ്പെടുത്തുന്നുണ്ട്​​. സാമൂഹിക സാമ്ബത്തിക അസമത്വം സൃഷ്ടിച്ച അതിദുസ്സഹ സാഹചര്യങ്ങള്‍ പട്ടിണിക്കിട്ട ലോകത്തെ കോടിക്കണക്കിന്​ മനഷ്യരെയാണ്​ വ്രതകാലത്ത് നോമ്ബെടുക്കുന്നവരെ ഓര്‍മിപ്പിക്കുന്നത്​. ഒരു അനുഷ്ഠാനത്തിന്‍റെയും ഭാഗമല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ദരിദ്രരായ കോടിക്കണക്കിന് മനുഷ്യരെക്കുറിച്ച്‌​ ചിന്തിക്കാന്‍ ഈ വ്രതാനുഷ്​ഠാനത്തിന്‍റെ നാളുകള്‍ വിശ്വാസിക​ളെ പ്രേരിപ്പിക്കുന്നു. അങ്ങനെയൊന്നും ചിന്തിക്കാന്‍ മിനക്കെടാത്ത വളരെ ചുരുക്കം പേരും ഒരുപക്ഷേ ഉണ്ടായേക്കാം. അത് പക്ഷേ നമ്മള്‍ കാര്യമാക്കേണ്ടതില്ല. ചുറ്റുവട്ടങ്ങളില്‍ ആരും വിശന്നിരിക്കുന്നില്ലെന്ന്​ ഉറക്കെ വിളിച്ചുചോദിച്ച്‌ ഉറപ്പാക്കിയ ശേഷമെ നിങ്ങള്‍ ഭക്ഷണം കഴിക്കാവു എന്നാണ്​​ നബി തിരുമേനിയുടെ പാഠം. അതൊരുതരത്തില്‍ സമത്വപൂര്‍ണമായ സമൂഹത്തെ കുറിച്ചുള്ള സങ്കല്‍പമാണ് മനുഷ്യന്​ പകര്‍ന്ന്​ നല്‍കുന്നത്​​.

ഉള്ളത്​ എല്ലാവരും പങ്കിട്ട്​ കഴിക്കണം. സക്കാത്ത് വ്രതത്തിന്റെ അവിഭാജ്യ ഘടകമായതും അതുകാരണമാണ്. അഞ്ചപ്പം അയ്യായിരം പേര്‍ക്ക് വിളമ്ബിയ യേശുക്രിസ്തുവും ഇന്ത്യന്‍ ഇതിഹാസത്തിലെ അക്ഷയപാത്രവുമൊക്കെ (യഥാര്‍ത്ഥത്തില്‍ അക്ഷയപാത്രമെന്നതുകൊണ്ടുദ്ദേശിക്കുന്നത്​ ഭൂമിയെയാവാം. ) സമത്വപൂര്‍ണമായ ഒരു ലോ​കമെന്ന ആശയം തന്നെയാണ് മുന്നോട്ട്​​ വെക്കുന്നത്​​. ജീവലോകത്തിന്റെ അടിസ്ഥാനപ്രശ്​നമാണ്​ വിശപ്പ്​. ആ വിശപ്പിനെ നമ്മുടെ ചിന്തയുടെ കേന്ദ്രസ്ഥാനത്ത്​ കൊണ്ടുവരുകയാണ് വ്രതാനുഷ്ഠാനത്തിന്‍റെ നാളുകള്‍. അത്​ തന്നെയാണ്​ വ്രതാനുഷ്ഠാനത്തിന്‍റെ ഏറ്റവും വലിയ മഹത്ത്വവും. അനിയന്ത്രിതമായി ഭക്ഷണം കഴിച്ച്‌​, ഭക്ഷണത്തെ ജീവിതത്തിന്‍റെ അമിതമായ ഒരു ആനന്ദമാര്‍ഗമായികാണുന്നവര്‍ക്ക്​ ഈ വ്രതാനു​ഷ്​ഠാന നാളുകളില്‍ ശരീരത്തിന്‍റെ അശുദ്ധിയും വൃഥാസ്ഥൂലതയും കുറഞ്ഞ്​ കിട്ടുമെന്ന മറ്റൊരുവശവുമുണ്ട്. നബി തിരുമേനിയുടെ പ്രവാചകതുല്യമായ ആശയങ്ങള്‍ പലതും കമ്യൂണിസ്റ്റ്​ ആശയ​ങ്ങളോട്​ അടുത്ത്​ നില്‍ക്കുന്നതാണ്​. ഇ.എം.എസിന്‍റെയും പി.കൃഷ്ണപിള്ളയുടെയും എന്‍.സി. ശേഖറിന്‍റെയും കെ.ദാമോദരന്റേയും മറ്റും നേതൃത്വത്തില്‍​ പൊന്നാനി ഭാഗങ്ങളില്‍​ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവരുന്ന കാലം. അക്കാലത്ത്​​ അവിടെ ഉയര്‍ന്നകേട്ട ഒരു മുദ്രാവാക്യമുണ്ട്. ബീഡി തൊഴിലാളികളാണ്​ അത്​ ആദ്യം വിളിച്ചത്​. കെ ​ദാമോദരനൊക്കെ ചേര്‍ന്നാണ്​ അത്​ തയാറാക്കിയത്​.

”ജോലി വിയര്‍പ്പുകള്‍ വറ്റും മുന്നേ
കൂലി കൊടുക്കണമെന്നരുള്‍ ചെയ്​തോന്‍
കൊല്ലാക്കൊലയെ എതിര്‍ക്കുന്നു നബി
സല്ലല്ലാഹു അലൈഹിവസ​ല്ലം. ”

ചെ​ങ്കൊടി പിടിച്ച തൊഴിലാളികളുടെ ജാഥയില്‍ ഉയര്‍ന്ന മുദ്രാവാക്യമാണത്​​. പ്രവാചകന്‍മാരെല്ലാം അവരുടെ കാലഘട്ടത്തില്‍ സാദ്ധ്യമായ വിധത്തില്‍ മനുഷ്യനന്മക്കും മനുഷ്യസമത്വത്തിനും വേണ്ടി നിലകൊണ്ടവരാണ്​. ആ കാലഘട്ടത്തിന്‍റെതായ സ്വാധീനമാണവരിലുള്ളത്​. ആ നിലയില്‍ ആധുനിക കാലഘട്ടത്തിലെ ​പ്രവാചകന്‍മാരാണ്​ വിപ്ലവകാരികളായ മാര്‍ക്സും ഏംഗല്‍സും ലെനിനും റോസാലക്സംബര്‍ഗും മാവോയും ഹോചിമിനും അന്റോണിയോ ഗ്രാംഷിയും ഫിദലും ചെഗുവേരയുമെല്ലാം. അവരുടെ നാടുകളില്‍ സമത്വപൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ പോരാടിയവരാണവര്‍. ഇങ്ങനെയുള്ള ആശയങ്ങളാണ്​ ഓരോ റമദാന്‍റെ വ്രതനാളുകളും എന്‍റെ മനസില്‍ കൊണ്ടുവരുന്നുണ്ട്​. ​നോമ്പ്​ മുറിക്കുമ്പോള്‍ കിട്ടുന്ന വിഭവങ്ങളുടെ രുചിയും മണവും ഇതിനൊപ്പം പറയേണ്ട മറ്റൊരു അനുഭവമാണ്.”

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശാ വർക്കർമാരുടെ രാപ്പകൽ സമര യാത്ര ആരംഭിച്ചു

0
കാസര്‍കോട് : സമരം കടുപ്പിച്ച് ആശാ വർക്കർമാർ. 45 ദിവസം നീളുന്ന...

ഇന്ത്യാക്കാരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുവാനാണ് സംഘപരിവാർ ശ്രമിക്കുന്നത് ; എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ്...

0
റാന്നി : ഇന്ത്യാക്കാരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുവാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് എ.ഐ.എസ്.എഫ്...

എസ്.എൻ.ഡി.പിയോഗത്തെ വൻപുരോഗതിയിലേക്ക് നയിച്ച കരുത്തുള്ള ജനനായകനാണ് വെള്ളാപ്പളളി നടേശന്‍ ; അഡ്വ. സിനിൽ മുണ്ടപ്പള്ളി

0
കുരമ്പാല : കാൽ നൂറ്റാണ്ടുകൊണ്ട് ആശയംകൊണ്ടും ആർജവം കൊണ്ടും എസ്.എൻ.ഡി.പിയോഗത്തെ വൻപുരോഗതിയിലേക്ക്...

റാന്നി ഗ്രാമപ്പഞ്ചായത്തിലെ രണ്ട് തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നു

0
റാന്നി : ബയോഡൈവേഴ്‌സിറ്റി ഫണ്ട് വിനിയോഗിച്ച് റാന്നി ഗ്രാമപ്പഞ്ചായത്തിലെ രണ്ട്...