അള്ളാഹു അക്ബര്‍ വിളിച്ച് മാരകായുധങ്ങളുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : അള്ളാഹു അക്ബര്‍ എന്ന് ആക്രോശിച്ച്‌ മാരകായുധങ്ങളുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഹമ്മദ് മുര്‍ത്താസ അബ്ബാസി എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മാരകായുധം കൊണ്ടുള്ള ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഗോരഖ്പൂര്‍ ജില്ലയില്‍ ഇന്നലെ വൈകീട്ട് 7.15 ഓടെയായിരുന്നു സംഭവം. പോലീസ് സ്‌റ്റേഷന് മുന്‍പിലാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രസുരക്ഷയ്‌ക്കായി രണ്ട് പോലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. ഈ സമയം, ക്ഷേത്രത്തിലേക്ക് ഒരാള്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചു. പരിശോധനയ്‌ക്കായി പോലീസ് ഇയാളെ തടഞ്ഞപ്പോള്‍ അബ്ബാസി പോലീസിന്റെ തോക്ക് എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞതോടെ കൈയ്യില്‍ കരുതിയിരുന്ന മാരകായുധം എടുത്ത് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതിനിടെ ഇയാള്‍ അള്ളാഹു അക്ബര്‍ എന്ന് ആക്രശിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് കയറാനും ശ്രമം നടത്തി. എന്നാല്‍ നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അബ്ബാസിയെ തടഞ്ഞു. പത്ത് മിനിറ്റോളം നേരം ഇയാള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാളോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അബ്ബാസിയെ പോലീസ് പിടികൂടിയതോടെ അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അബ്ബാസി മാനസിക വൈകല്യം ഉള്ളയാളാണെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...