Friday, May 3, 2024 10:09 am

ജനാധിപത്യ സമൂഹത്തിൽ പൗരന്റെ സ്വകാര്യ അവകാശമാണ് വിശ്വാസം ; എം. എ. ബേബി

For full experience, Download our mobile application:
Get it on Google Play

കാലടി : ജനാധിപത്യ സമൂഹത്തിൽ ഓരോ പൗരന്റെയും സ്വകാര്യ അവകാശമാണ് വിശ്വാസമെന്നും ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള നീക്കങ്ങളെ ചെറുത്ത് തോല്പിക്കണമെന്നും മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഃ ദർശനവും പ്രസക്തിയും’ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ഉദാത്തമായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുവാൻ ഭാരതീയരായ നമ്മൾ ബാധ്യസ്ഥരാണ്. അതിനാൽ ഭരണഘടനയെ കൂടുതൽ ജനകീയവും പുരോഗമനപരവുമാക്കണം. സ്വാതന്ത്ര്യ സമരത്തിന്റെ ഉല്പന്നമായ ഇന്ത്യൻ ഭരണഘടനയുടെ നന്മകളെ തകർക്കുന്ന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പാർലമെന്റിന്റെ അധികാര അവകാശങ്ങളെ നിരന്തരം കയ്യേറ്റം ചെയ്തുകൊണ്ടിരിക്കുന്ന ഭരണഘടനാ ചതികളാണിവിടെ നടന്നുകൊണ്ടിരിക്കുന്നത് എം. എ. ബേബി പറഞ്ഞു.

വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്തു. ഡോ. ധർമ്മരാജ് അടാട്ട് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം എം. എ. ബേബി നിർവ്വഹിച്ചു. പ്രോ വൈസ് ചാൻസല‍ർ പ്രൊഫ. കെ. മുത്തുലക്ഷ്മി പുസ്തകങ്ങൾ ഏറ്റുവാങ്ങി. സംസ്കൃതം സാഹിത്യ വിഭാഗം മേധാവി പ്രൊ. കെ. ആർ. അംബിക അധ്യക്ഷയായിരിന്നു. ഡോ. ധർമ്മരാജ് അടാട്ട്, ഡോ. ടി. മിനി, ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കളഭം ലഭിച്ചില്ല: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ മുഖച്ചാർത്ത് വൈകി

0
ആറന്മുള : നിശ്ചിത സമയത്ത് കളഭം ലഭിക്കാത്തതിനെ തുടർന്ന് ആറന്മുള പാർത്ഥസാരഥി...

അമേഠിയില്‍ കോണ്‍ഗ്രസ് ഇറക്കിയ വിശ്വസ്തന്‍ ; ആരാണ് കിഷോരിലാല്‍ ശര്‍മ?

0
അമേഠി : ദിവസങ്ങൾ നീണ്ട സസ്പെൻസിന് വിരാമമിട്ട് ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും...

റാന്നിയില്‍ ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന ജോലികൾ ആരംഭിച്ചു

0
റാന്നി : റോഡിലേക്ക് ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന...

വോട്ടെണ്ണൽ ദിവസം രാഹുലിന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി...

0
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പിൽ...