സ്ത്രീകള്‍ തീര്‍ച്ചയായും നടത്തിയിരിക്കേണ്ട 12 രക്ത പരിശോധനകള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഏതൊരാളുടെയും 20 കളും 30 കളുമൊക്കെ എറ്റവും ഊർജ്ജസ്വലവും തന്ത്രപരവുമായ കാലഘട്ടമാണ്. എന്നാല്‍ ശരീരം പ്രകടിപ്പിക്കുന്ന അനാരോഗ്യ ലക്ഷണങ്ങളെ മിക്ക ആളുകളും അവഗണിക്കാറാണ് പതിവ്. ഒരു ഡോക്ടറെ സന്ദർശിച്ചുകൊണ്ട് തൻ്റെ ആരോഗ്യസ്ഥിതി മികച്ചതാണോ എന്ന് ഉറപ്പു വരുത്തുന്ന കാര്യത്തിൽ അധികമാരും വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല. എല്ലാ സ്ത്രീകളും നിര്‍ബന്ധമായും നടത്തിയിരിക്കേണ്ട 12 രക്ത പരിശോധനകള്‍ ഏതെല്ലാമാണെന്ന് നോക്കാം…

1. വൈറ്റമിന്‍ ബി12 ഫോളേറ്റ്- തലച്ചോറിന്‍റെയും രക്തത്തിന്‍റെയും നാഡീവ്യൂഹ വ്യവസ്ഥയുടെയും ആരോഗ്യം വിലയിരുത്തുന്നു.
2. വൈറ്റമിന്‍ ഡി- എല്ലുകളുടെ ആരോഗ്യം, ഉല്‍പാദനക്ഷമത, പ്രതിരോധ ശേഷി എന്നിവ അറിയാന്‍ സഹായകം
3. തൈറോയ്ഡ്- തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയെ പറ്റി സൂചനകള്‍ നല്‍കും.
4. അയണ്‍ സ്റ്റാറ്റസ്- ശരീരത്തിലെ അയണിന്‍റെ സാന്നിധ്യം, അയണ്‍ ബൈന്‍ഡിങ് ശേഷി, ഫെറിറ്റിന്‍ സാന്നിധ്യം എന്നിവ അളക്കുന്നു
5. എച്ച്ബിഎ1സി- കഴിഞ്ഞ 2-3 മാസങ്ങളില്‍ നിങ്ങളുടെ രക്തത്തിലുള്ള ശരാശരി ഗ്ലൂക്കോസ് നിലവാരം അറിയുന്നതിന് സഹായകം. പ്രമേഹ സൂചനകള്‍ നല്‍കാന്‍ ഈ പരിശോധന ആവശ്യമാണ്.
6. ലിപിഡ് പാനല്‍- ശരീരത്തിലെ ആകെ കൊളസ്ട്രോള്‍, എല്‍ഡിഎല്‍ എന്ന ചീത്ത കൊളസ്ട്രോള്‍, എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ തോത് അറിയാന്‍ ലിപിഡ് പ്രൊഫൈല്‍ സഹായിക്കുന്നു. ഇതിനനുസരിച്ച് ജീവിതശൈലി മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഇതിന് പുറമേ ഒമേഗ3, ഒമേഗ 6 തോതും അറിയാന്‍ ശ്രമിക്കാവുന്നതാണ്.
7. ഹോര്‍മോണ്‍ പാനല്‍- ഡിഎച്ച്ഇഐ-എസ്, എസ്ട്രാഡിയോള്‍, ഫ്രീ ആന്‍ഡ് ടോട്ടല്‍ ടെസ്റ്റോസ്റ്റെറോണ്‍, പ്രൊജെസ്ട്രോണ്‍ എന്നിങ്ങനെ സ്ത്രീകളുടെ ശരീരത്തിലെ പലതരം ഹോര്‍മോണുകളുടെ തോത് ഈ പരിശോധനയിലൂടെ അറിയാം.
8. ഫാസ്റ്റിങ് ഇന്‍സുലിന്‍- പ്രമേഹം, മെറ്റബോളിക് റസിസ്റ്റന്‍സ് എന്നിവയിലേക്ക് നയിക്കാവുന്ന ഇന്‍സുലിന്‍ പ്രതിരോധത്തിന്‍റെ തോത് ഈ പരിശോധനയിലൂടെ അറിയാം.
9. എച്ച്എസ്-സിആര്‍പി- ശരീരത്തിലെ നീര്‍ക്കെട്ടും മറ്റ് ഗുരുതര രോഗങ്ങളും അറിയാന്‍ സഹായകമാണ്.
10. രക്തത്തിന്‍റെ കൗണ്ട്- ശരീരത്തിലെ ചുവന്ന രക്താണുക്കളുടെയും ശ്വേത രക്താണുക്കളുടെയും തോത് അറിയാന്‍ ഇത് വഴി കഴിയും.
11 കാല്‍സ്യം- സ്ത്രീകള്‍ പ്രായമാകും തോറും ഈസ്ട്രജന്‍ തോത് കുറയുന്നതിനാല്‍ എല്ലുകളുടെ കട്ടിയും കുറഞ്ഞു വരാം. ഇതിനാല്‍ 35 വയസ്സിന് മുകളില്‍ പ്രായമായവര്‍ നിര്‍ബന്ധമായും കാല്‍സ്യം പരിശോധന നടത്തേണ്ടതാണ്.
12. ഹോമോസിസ്റ്റൈന്‍- ശരീരത്തിലെ ഒരു അമിനോ ആസിഡാണ് ഹോമോസിസ്റ്റൈന്‍. ഇതിന്‍റെ അളവ് വൈറ്റമിന്‍ ബി6,ബി9, ബി12 എന്നിവയുടെ തോത് അറിയാന്‍ സഹായിക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...