പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2022ന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍.നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാല്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ അനു, വിജി നൈനാന്‍, രാജലക്ഷ്മി, വിശാഖ് വെണ്‍പാല, ഗ്രാമപഞ്ചായത്ത് അംഗം പ്രീതി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമാപന സമ്മേളന ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് മൂന്ന് മണിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ പഞ്ചായത്തിനെ ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി ആദരിക്കും. ഡിസംബര്‍ മൂന്നു വരെ നീണ്ടു നില്‍ക്കുന്ന കേരളത്സവത്തിന്റെ കലാമത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും അത്ലറ്റിക്‌സ് മത്സരങ്ങള്‍ പെരിങ്ങര പിഎംവിഎച്ച്എസ് ഗ്രൗണ്ടിലും നടന്നു. കായിക മത്സരങ്ങള്‍ രണ്ട് മൂന്ന് തീയതികളില്‍ പെരിങ്ങര പിഎംവിഎച്ച്എസ് ഗ്രൗണ്ടിലും കാരയ്ക്കല്‍ പബ്ലിക് ലൈബ്രറി ഗ്രൗണ്ടിലും നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...