തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കൂടുതല്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമായിരുന്നു : എം എ ബേബി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കൂടുതല്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമായിരുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി പറഞ്ഞു. മഹിളാനേതാക്കള്‍ തല മുണ്ഡനം ചെയ്യുന്ന അവസ്ഥയിലേക്ക് കോണ്‍​ഗ്രസ് കൂപ്പുകുത്തി. ശബരിമല വിഷയത്തില്‍ കഴിഞ്ഞുപോയ കാര്യങ്ങളില്‍ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ല. ഇത്തവണ സമാധാനപരമായി തീര്‍ഥാടനം നടന്നു, അതാണ് പ്രധാനമെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.

പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പോയത് ദുരുദ്ദേശ്യത്തോടെയാണ്. പൂണൂലിട്ട ബ്രാഹ്മണനാണ് എന്ന് വിളിച്ചുപറയുന്ന രാഹുല്‍ ​ഗാന്ധിക്ക് ബിജെപിയെ എതിര്‍ക്കാനാകില്ല. കോണ്‍​ഗ്രസ് നിരുത്തരവാദപരമായി പെരുമാറുന്നു എന്നുള്ളതാണ് ഇന്ത്യയില്‍ മതേതരത്വത്തിന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്നം. മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളി. ഒരിടത്ത് അവരുടെ അഖിലേന്ത്യാ പ്രസിഡന്റിന്റെ ഒപ്പില്ല എന്നതായിരുന്നു കാരണം.

ഇതവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണോ. മറ്റൊന്നിനകത്ത് സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ല എന്നുള്ളതാണ്. സ്വയം ഒരുമിച്ചിരുന്ന് പരിശോധിക്കുമ്പോള്‍ ദൃഷ്ടിയില്‍ പെടേണ്ട വളരെ പ്രകടമായ കുറവുകള്‍ കൊണ്ടാണ് പത്രിക തള്ളിപ്പോയത്. ഇതില്‍ എന്തോ ​ഗൂഢാലോചനയുണ്ടെന്ന സംശയം പ്രബലമാണെന്നും എം എ ബേബി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...