പുനലൂരില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചെന്പഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനി ആതിരയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെന്പ് വേലംകോണം സ്വദേശിയാണ് ആതിര. തൊഴിലുറപ്പ് പണിക്കായി പോയ ആതിരയുടെ അമ്മ സരസ്വതി ശനിയാഴ്ച വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ആതിര തൂങ്ങിയ നിലയില്‍ കണ്ടത്.

നിരവധിതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ കതക് തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ആതിരയുടെ ശരീരം കാണപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ കെട്ട് അഴിച്ച് ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പുനലൂര്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പോലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ പറയുന്നത്. എന്നാല്‍ ആതിരയുടെ കുറിപ്പ് പോലീസിന് ലഭിച്ചെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...