പാലക്കാട് : മാത്തൂർ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി ഭരണ സമിതി. പഞ്ചായത്തിലേക്കുള്ള അപേക്ഷകളിലും കത്തിടപാടുകളിലും സർ, മാഡം എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കുന്നതിനും തീരുമാനമായി. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സർ, മാഡം വിളിയെന്ന് ഭരണസമിതി നിരീക്ഷിച്ചു. സര്‍, മാഡം വിളികള്‍ക്ക് പകരം ഔദ്യോഗിക സ്ഥാനങ്ങൾ അഭിസംബോധനയായി ഉപയോഗിക്കാമെന്നാണ് ഭരണ സമിതിയുടെ തീരുമാനം.
സർ, മാഡം വിളികള്‍ വേണ്ട ; വേറിട്ട തീരുമാനവുമായി മാത്തൂർ പഞ്ചായത്ത് ഭരണ സമിതി
RECENT NEWS
Advertisment