മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകുന്നു. രാവിലെ 8.30ന് പുറപ്പെടേണ്ട കരിപ്പൂർ – ദുബായ് എയർ ഇന്ത്യ എക്സ്പ്രസാണ് വൈകുന്നത്. യന്ത്ര തകരാണ് കാരണമെന്നാണ് വിവരം. രാവിലെ 8.30 യോടെ യാത്രക്കാർ വിമാനത്തിൽ കയറ്റിയെങ്കിലും 11 മണിയോടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്താവളത്തിൽ കുട്ടികൾ ഉൾപ്പടെ 180 ഓളം യാത്രക്കാരാണുള്ളത്. തകരാർ പരിഹരിച്ച ശേഷം ഇതേ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കാൻ ശ്രമിക്കുകയാണ്.
വിമാനം ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് യന്ത്രത്തകരാർ അറിയുന്നത്. രാവിലെ വിമാനത്തിൽ കയറിയ യാത്രക്കാരനോട് പിന്നീട് തകരാറിനെപ്പറ്റി അറിയിക്കുകയായിരുന്നു. കുട്ടികളുൾപ്പെടെയുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാർക്ക് ശരിയായ രീതിയിൽ ഭക്ഷണം പോലും നൽകിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്. താൽക്കാലികമായി തകരാർ പരിഹരിച്ചിട്ടുണ്ട്. ഈ വാമനത്തിൽ യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ദുബായിൽ എത്തിക്കുമെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033