മാടമൺ ശ്രീനാരായണ കൺവെൻഷന്‍റെ പന്തലിന്റെ കാൽനാട്ടു കർമ്മം പമ്പാ മണപ്പുറത്ത് നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ്മ പ്രചരണസഭയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തിലും നടത്തപ്പെടുന്ന 29 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷന്‍റെ പന്തലിന്റെ കാൽനാട്ടു കർമ്മം പമ്പാ മണപ്പുറത്ത് നടന്നു. ചൂരക്കുഴി ഗുരുദേവ ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. 79-ാം കക്കാട് ശാഖാ പ്രസിഡന്റ് വി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ വസന്തകുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം വൈസ് ചെയർമാൻ പ്രമോദ് വാഴാംകുഴിയിൽ സ്വാഗതം പറഞ്ഞു. ജി.ഡി.പി.എസ്. റാന്നി മണ്ഡലം സെക്രട്ടറി ഇ.കെ. മനോജ് അത്തിക്കയം, എസ്.എൻ.ഡി.പി യോഗം 85 -ാം നമ്പർ വലിയകുളം ശാഖാ പ്രസിഡന്റ് ദീപു കെ. എസ്, എസ്.എൻ.ഡി.പി യോഗം 420 -ാം നമ്പർ മാടമൺ ശാഖ കൺവീനർ വി.കെ. രാജു, ജി. ഡി. പി. എസ്. ചുരക്കുഴി യൂണിറ്റ് രക്ഷാധികാരി കെ. എൻ. കമലാസനൻ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റ്റി.എൻ. സോമരാജൻ, തലച്ചിറ, വനിതാസംഘം യുണിയൻ അഡ്: കമ്മിറ്റി അംഗം ഓമന സന്തോഷ്, ജി. ഡി. പി. എസ്. ചുരക്കുഴി യൂണിറ്റ് ഖജാൻജി ലതാകുമാരി, ജി.ഡി.പി.എസ്.ചുരക്കുഴി യുണിറ്റ് ജോയിന്റ് സെക്രട്ടറി താരാ ബിജു എന്നിവർ പങ്കെടുത്തു.

ജി.ഡി.പി.എസ്. ചുരക്കുഴി യൂണിറ്റ് സെക്രട്ടറി കെ.കെ.രാജു ക്യാപ്റ്റനായും, ജി. ഡി. പി. എസ്. ചുരക്കുഴി യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീകുമാർ പാറശ്ശേരിൽ വൈസ് ക്യാപ്റ്റനുമായുള്ള പന്തലിനുളള കാൽനാട്ട് ഘോഷയാത്ര രാവിലെ ചുരക്കുഴി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ചു. അലിമുക്ക്, മോതിരവയൽ, മുക്കാലുമൺ, ചെല്ലക്കാട്, വലിയകാവ്, റാന്നി, – 78 -റാന്നി ടൗൺ, ഇടക്കുളം , വടശ്ശേരിക്കര,ബഗ്ലാംകടവ് വഴി കൺവൻഷൻ നഗറിൽ എത്തിച്ചേർന്നു. തുടർന്ന് സ്വാഗതസംഗം ജനറൽ കൺവീനർ അഡ്വ. മണ്ണടി മോഹനൻ , ചെയർമാൻ കെ വസന്തകുമാർ , വൈസ് ചെയർമാൻ പ്രമോദ് വാഴാംകുഴിയിൽ എന്നിവർ ചേർന്ന് കാൽനാട്ടി. മാടമൺ പമ്പാ മണപ്പുറത്ത് ഫെബ്രുവരി 7 മുതൽ 11 വരെയാണ് കൺവെൻഷൻ . എസ്.എൻ. ഡി.പി യോഗം നേതാക്കൾ, ശിവഗിരി മഠത്തിലെ സന്യാസിമാർ, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ എന്നിവർ വിവിധ ക്ലാസുകൾ നയിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

0
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ...

യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി...

കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും

0
കാലടി: കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും. 14...

മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരാനാവില്ല എന്ന് സ്കൂബ ടീം

0
തിരുവനന്തപുരം: മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു. നിലവിലെ കാലാവസ്ഥയിൽ...