അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് ജസ്റ്റിസ് അശോക്ഭൂഷൺ മാത്രം ; വിധിപറഞ്ഞ അഞ്ചംഗബെഞ്ചിലെ 4 പേരും പങ്കെടുക്കില്ല

For full experience, Download our mobile application:
Get it on Google Play

ദില്ലി : അയോധ്യയിലെ  പ്രതിഷ്ഠാ ചടങ്ങില്‍ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ന്യായാധിപന്മാർ പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷൺ മാത്രം ചടങ്ങിനെത്തും. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള 5 അംഗ ബെഞ്ചായിരുന്നു അയോധ്യ കേസിൽ വിധി പറഞ്ഞത്. ആ ബഞ്ചിലെ അംഗമായിരുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉൾപ്പടെ അഞ്ച് ജഡ്ജിമാരെയാണ് പ്രതിഷ്ഠയ്ക്കായി ട്രസ്റ്റ് ക്ഷണിച്ചത്. അയോധ്യപ്രതിഷ്ഠദിനത്തോട് അനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് ദില്ലിയടക്കമുള്ള നഗരങ്ങളിൽ. ക്ഷേത്രങ്ങളിലും സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രതിഷ്ഠദിനത്തിൽ വ്യാപാര സംഘടനകളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തെരുവുകളിൽ നിറയെ ജയ് ശ്രീം എന്നെഴുതിയ കൊടി തോരണങ്ങളാണ്. എവിടേക്ക് നോക്കിയാലും വലിയ ഫ്ലക്സ് ബോർഡുകൾ കാണാം. പ്രതിഷ്ഠദിനത്തോട് മുന്നോടിയായി ക്ഷേത്രങ്ങളിലും തിരക്കുണ്ട്.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാർ സംഘടനകളെ കൂടാതെ ഇതര രാഷ്ട്രീയപാർട്ടികളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദില്ലിയിലെ പ്രധാന വ്യാപാര കേന്ദ്രമായ സരോജനി മാർക്കറ്റിൽ പ്രതിഷ്ഠദിനമായ തിങ്കളാഴ്ച്ച 51 കിലോ ലഡുലാണ് വിതരണം ചെയ്യുക. ഒപ്പം ചിരാതും തെളിക്കും . ഭോപ്പാൽ, ജയ്പൂർ, നോയിഡ, ഇൻഡോർ, കൊൽക്കത്ത ഉൾപ്പെടെ നഗരങ്ങളിലും സമാനമായ ആഘോഷങ്ങളുണ്ട്. പ്രതിഷ്ഠദിനത്തിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും നടത്താനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...