മാടമൺ ശ്രീനാരായണ കൺവെൻഷൻ ; നടപ്പാലത്തിന്റെ സ്ഥല പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : മാടമൺ ശ്രീനാരായണ കൺവെൻഷൻ നഗറിലേക്ക് പുതുതായി നിർമ്മിക്കുന്ന നടപ്പാലത്തിന്റെ സ്ഥല പരിശോധന നടത്തി. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ ഫണ്ടിൽ നിന്നും അഞ്ചുകോടി രൂപ ചെലവഴിച്ചാണ് 1.2മീറ്റർ വീതിയും 152 മീറ്റർ നീളവുമുള്ള പുതിയ ഇരുമ്പ് നടപ്പാലം നിർമ്മിക്കുന്നത്. എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പെരുനാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി.എസ്.മോഹനൻ, റാന്നി എസ്.എൻ.ഡി.പി.യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ, പ്രദേശവാസികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കെൽ ഉദ്യോഗസ്ഥൻ സൻജയും സംഘവുമാണ് സ്ഥല പരിശോധന നടത്തിയത്.

മൂന്നു പതിറ്റാണ്ടായി എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെ നേതൃത്വത്തിലാണ് ശ്രീനാരായണ കൺവെൻഷൻ നടക്കുന്നത്. താൽക്കാലിക പാലം നിർമ്മിച്ചാണ് കൺവെൻഷൻ നഗറിലേക്ക് വിശ്വാസികൾ എത്തിയിരുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ശ്രീനാരായണ കൺവെൻഷൻ നടക്കുന്നത്. നിർമ്മാണത്തോടനുബന്ധിച്ച് പാലത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് നിർമ്മാണം ഏറ്റെടുത്ത കെൽ ഉദ്യോഗസ്ഥർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...