Friday, July 4, 2025 11:24 pm

മാടപ്പള്ളിയിലെ കെ – റെയില്‍ പ്രതിഷേധ സമരത്തിനിടയില്‍ കുട്ടിയുമായി എത്തിയ ജിജി ഫിലിപ്പിനെതിരെ നിയമ നടപടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മാടപ്പള്ളിയിലെ കെ – റെയില്‍ പ്രതിഷേധ സമരത്തിനിടയില്‍ കുട്ടിയുമായി എത്തിയ ജിജി ഫിലിപ്പിനെതിരെ നിയമ നടപടി. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നെന്ന് ആരോപിച്ച്‌ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കുട്ടികളെ സമരത്തിന് ഉപയോഗിച്ചെന്നും ആരോപിച്ചാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. മാടപ്പള്ളിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വിവാദമായതിന് പിന്നാലെ കുട്ടിയെ പ്രതിഷേധത്തില്‍ പങ്കെടുപ്പിച്ചതിന് അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതിനു പിന്നാലെയാണ് ഇപ്പോള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്. എന്നാല്‍ കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ലെന്ന് ജിജി പ്രതികരിച്ചു. ആരോപണം തെറ്റാണ്. മനപ്പൂര്‍വ്വം കുഞ്ഞിനെ സമരരംഗത്തേക്ക് എത്തിച്ചിട്ടില്ല. പോലീസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണെന്നും ജിജി വിശദീകരിച്ചിരുന്നു. ഇത് കൂടാതെ പ്രദേശത്ത് സ്ഥാപിച്ച കെ – റെയില്‍ അതിരടയാള കല്ല് പിഴുത് മാറ്റിയതിനും കേസെടുത്തു. രാത്രിയില്‍ ആറ് കല്ലുകളാണ് എടുത്ത് മാറ്റിയത്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിന് എതിരേയും കേസെടുക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ...

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ...

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

0
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്. ഗാനമേളയില്‍...