ദളിത് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മധ്യവയസ്കന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാണ്ടിക്കാട് : ദളിത് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മധ്യവയസ്കന്‍ അറസ്റ്റില്‍. ചെമ്പ്രശ്ശേരി കാളമ്പാറയിലെ ആറുവിരലന്‍ ജബ്ബാറിനെയാണ് (55) അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പുളിവെണ്ട നല്‍കാമെന്ന് പറഞ്ഞ് ഒമ്പതു വയസ്സുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പോക്സോ, എസ്.എസി, എസ്.ടി പ്രിവന്‍ഷന്‍ ആക്‌ട് എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി സന്തോഷ് കുമാര്‍, പാണ്ടിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ എ.അബ്ദുല്‍ സലാം, സി.പി.ഒ മാരായ ഷമീര്‍ കരുവാരക്കുണ്ട്, ഒ.ശശി, എ.ജയന്‍, പി.ജിതിന്‍, കെ.അസ്മ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...