ആനയുടെ കൊമ്പ് തട്ടി ലോറിയില്‍ നിന്ന് വീണ പാപ്പാന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഷൊര്‍ണൂര്‍ : ആനയുടെ കൊമ്പ് തട്ടി ലോറിയില്‍ നിന്ന് വീണ പാപ്പാന്‍ മരിച്ചു. ഒന്നാം പാപ്പാന്‍ കുഴല്‍മന്ദം ചെറുകുന്ന് കുഞ്ഞിരം വീട്ടില്‍ മണികണ്ഠന്‍ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച നടന്ന അപകടത്തില്‍ മണികണ്ഠന്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ കുളപ്പുള്ളിയില്‍ വെച്ചാണ് സംഭവം. ചായ കുടിക്കാനായി ലോറി നിര്‍ത്തിയ സമയം പട്ട നല്‍കുന്നതിനായി മണികണ്ഠന്‍ കയറി. ഈ സമയം ആനയുടെ കൊമ്പ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവിടെ ഉണ്ടായിരുന്ന ഹൈവേ പോലീസ് ആണ് മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. കാവശ്ശേരി പൂരത്തിന് ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം എന്ന് മണികണ്ഠന്റെ ബന്ധുക്കള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...