ജെബി മേത്തറിനെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഏക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തറിനെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഏക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ആലുവ നഗരസഭയുടെ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് ജെബി. കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് മുന്നില്‍ സമര്‍പ്പിച്ച മൂന്നംഗ പട്ടികയില്‍ ജെബിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. എം ലിജു, എം എം ഹസന്‍ എന്നിവരായിരുന്നു മറ്റ് രണ്ട് പേര്‍. ഏപ്രിലില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം എല്‍‌ഡിഎഫിനും ഒരെണ്ണം യുഡിഎഫിനുമാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി സിപിഎമ്മിന്റെ എ.എ റഹീമും സിപിഐയുടെ പി.സന്തോഷ് കുമാറും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. വ്യാഴാഴ്‌ചയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയടക്കമുള‌ള മുന്നണി നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തന്റെ നോമിനി എം.ലിജുവിനൊപ്പം രാഹുല്‍ ഗാന്ധിയെ കണ്ട് സീറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു.

ദേശീയതലത്തില്‍ നോമിനിയായി ശ്രീനിവാസന്‍ കൃഷ്‌ണന്റെ പേരും ഉയര്‍ന്നുകേട്ടു. യുവ പ്രാതിനിദ്ധ്യവും മഹിളാ പ്രാതിനിധ്യവും ഉറപ്പിക്കാന്‍ ഷാനിമോള്‍ ഉസ്‌മാന്‍, വി.ടി ബല്‍റാം എന്നിവരും മുല്ലപ്പള‌ളി രാമചന്ദ്രന്‍, സതീശന്‍ പാച്ചേനി എന്നിവരുടെയെല്ലാം പേരുകള്‍ കേട്ടിരുന്നു. എന്നാല്‍ ഇതിലൊന്നും ഉള്‍പ്പെടാത്ത ജെബി മേത്തറെയാണ് ഹൈക്കമാന്‍ഡ് ഒടുവില്‍ അംഗീകരിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...