Wednesday, April 24, 2024 11:23 pm

മാടപ്പള്ളിയിലെ കെ – റെയില്‍ പ്രതിഷേധ സമരത്തിനിടയില്‍ കുട്ടിയുമായി എത്തിയ ജിജി ഫിലിപ്പിനെതിരെ നിയമ നടപടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മാടപ്പള്ളിയിലെ കെ – റെയില്‍ പ്രതിഷേധ സമരത്തിനിടയില്‍ കുട്ടിയുമായി എത്തിയ ജിജി ഫിലിപ്പിനെതിരെ നിയമ നടപടി. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നെന്ന് ആരോപിച്ച്‌ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കുട്ടികളെ സമരത്തിന് ഉപയോഗിച്ചെന്നും ആരോപിച്ചാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. മാടപ്പള്ളിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വിവാദമായതിന് പിന്നാലെ കുട്ടിയെ പ്രതിഷേധത്തില്‍ പങ്കെടുപ്പിച്ചതിന് അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതിനു പിന്നാലെയാണ് ഇപ്പോള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്. എന്നാല്‍ കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ലെന്ന് ജിജി പ്രതികരിച്ചു. ആരോപണം തെറ്റാണ്. മനപ്പൂര്‍വ്വം കുഞ്ഞിനെ സമരരംഗത്തേക്ക് എത്തിച്ചിട്ടില്ല. പോലീസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണെന്നും ജിജി വിശദീകരിച്ചിരുന്നു. ഇത് കൂടാതെ പ്രദേശത്ത് സ്ഥാപിച്ച കെ – റെയില്‍ അതിരടയാള കല്ല് പിഴുത് മാറ്റിയതിനും കേസെടുത്തു. രാത്രിയില്‍ ആറ് കല്ലുകളാണ് എടുത്ത് മാറ്റിയത്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിന് എതിരേയും കേസെടുക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തീവണ്ടികളില്‍ ബുക്കു ചെയ്യുന്നവര്‍ക്കെല്ലാം സീറ്റ് ; വെയിറ്റിംഗ് ലിസ്റ്റുകള്‍ ഇല്ലാതാക്കുമെന്ന് ...

0
ഡൽഹി : റെയില്‍വേയുമായി ബന്ധപ്പെട്ട് മോദിയുടെ മറ്റൊരു ഗ്യാരണ്ടി വെളിപ്പെടുത്തി റെയില്‍വേ...

ലോക്സഭാ തിരഞ്ഞെടുപ്പ് ക്വിസ് ; വിജയികളെ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ മഴയെത്തും ; അറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും(2024 ഏപ്രിൽ 24,25) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

കലാശക്കൊട്ട് കഴിഞ്ഞു മടങ്ങി ; സിപിഎം പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവർത്തകൻ ജീപ്പിൽ...