ടെക്സ്റ്റൈല്‍ ഉടമയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ ടെക്സ്റ്റൈല്‍ ഉടമയായ യുവതിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏറിയാട് ചൈതന്യ നഗര്‍ കസ്തൂരി കോവിലിനു വടക്കുവശമുള്ല ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. റിന്‍സിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ റിയാസിനായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് റിന്‍സിയെ റിയാസ് കൊലപ്പെടുത്തിയത്.

വീ​ടി​ന്റെ​ ​സ​മീ​പ​ത്തു​ള്ള​ ​സ്‌​കൂ​ള്‍​ ​ജം​ഗ്ഷ​നി​ല്‍​ ​ന​ട​ത്തിവന്നിരുന്ന​ ​നി​റ​ക്കൂ​ട്ട് ​എ​ന്ന​ ​റെ​ഡി​മെ​യ്ഡ് വസ്ത്ര ​സ്ഥാ​പ​നം​ ​പൂ​ട്ടി അ​ഞ്ചും​ ​പ​ത്തും​ ​വ​യ​സു​ള്ള​ ​മ​ക്ക​ളോ​ടൊ​പ്പം​ ​വീ​ട്ടി​ലേ​ക്ക് ​വ​രു​ന്ന​ ​വ​ഴിയാണ് റിന്‍സിയെ റിയാസ് ആക്രമിച്ചത്. ​ആ​ളൊ​ഴി​ഞ്ഞ​ ​ഭാ​ഗ​ത്ത് ​സ്‌​കൂ​ട്ട​ര്‍​ ​ത​ട​ഞ്ഞു​ ​നി​റു​ത്തി​ ​റി​യാ​സ് ​വെ​ട്ടുകയായിരുന്നു.​ റിന്‍സിക്ക് മുഖത്തുള്‍പ്പടെ ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകള്‍ അറ്റുപോയി. തലയിലും മാരകമായി പരിക്കേറ്റു.​ കുഞ്ഞുങ്ങളുടെ കരച്ചില്‍കേട്ട് അ​തു​ ​വ​ഴി​ ​വ​ന്ന​ ​മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​ര്‍​ ​ബ​ഹ​ളം​ ​വ​ച്ച​തോ​ടെ​ ​റിയാസ്​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​പ്ര​തി​ക്കെ​തി​രെ​ ​നേ​ര​ത്ത​ ​റി​ന്‍​സി​ ​പോ​ലീ​സി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി​യി​രു​ന്നു.​

ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കിയെങ്കിലും റിയാസ് പക തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. റിന്‍സിയുടെ കടയില്‍ ജീവനക്കാരനായിരുന്നു റിയാസ്. ചിപ്പു എന്ന് വിളിപ്പേരുള്ള റിയാസ് റിന്‍സിയുടെ അയല്‍ക്കാരനുമായിരുന്നു. റിയാസ് കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെ റിന്‍സി ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് റിയാസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും റിന്‍സി തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...