കേരളത്തിലെ വികസന പദ്ധതികളെയെല്ലാം പ്രതിപക്ഷം എതിര്‍ക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ വികസന പദ്ധതികളെയെല്ലാം പ്രതിപക്ഷം എതിര്‍ക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ – റെയിലിന്റെ പേരില്‍ തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാനാണ് ശ്രമമെന്നും കോടിയേരി പറ‍ഞ്ഞു. കല്ലിടുന്ന സ്ഥലത്ത് പോയി കോണ്‍ഗ്രസുകാര്‍ കല്ല് വാരി കൊണ്ടുപോകുന്നു. വികസന പദ്ധതിക്കെതിരെ സംയുക്ത നീക്കം നടക്കുകയാണെന്നും ഇതിനായി കോണ്‍ഗ്രസ് – എസ്.ഡി.പി.ഐ കൂട്ട്കെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ അണിനിരത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തെ ഭരണഘടന വെല്ലുവിളി നേരിടുന്നു. ജനാധിപത്യം അപകടത്തിലാണ്. ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസല്ല. കോണ്‍ഗ്രസിന്റേത് ദയനീയ പരാജയമാണെന്നും കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. അതേസമയം, കെ – റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ പത്തനംതിട്ടയില്‍ ഇന്ന് ആരംഭിക്കാനിരുന്ന കെ – റെയില്‍ പ്രാഥമിക സര്‍വ്വേ നടപടികള്‍ മാറ്റിവെച്ചു. ജില്ലയില്‍ പദ്ധതി കടന്ന് പോകുന്ന എല്ലാ മേഖലകളിലും പ്രതിഷേധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജനകീയ സമര സമിതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...