‘പാര്‍ട്ടിക്കുവേണ്ടി ഞാന്‍ കവലച്ചട്ടമ്പിയാകും’ ; ഡീന്‍ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഓടിക്കുമെന്ന് സി.വി വര്‍ഗീസ്

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി സിപിഐ എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. ഡീന്‍ കുര്യാക്കോസ് കുരുടനാണെന്ന് സി.വി വര്‍ഗീസ് പറഞ്ഞു. തേരാപ്പാര നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തേക്കൊണ്ട് ഇല്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് ഓടിക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി പ്രസ്താവന നടത്തി. ‘എന്നെ കവലച്ചട്ടമ്പിയെന്നാണ് ഡീന്‍ വിളിച്ചത്. സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഞാന്‍ കവലച്ചട്ടമ്പിയാകും,’ സി.വി വര്‍ഗീസ് പ്രസംഗിച്ചു. നെടുങ്കണ്ടത്ത് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും എകെജി, ഇഎംഎസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വര്‍ഗീസ്. തമിഴ് വംശജരെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് അനീഷ് രാജന്‍ കൊല്ലപ്പെട്ടതെന്നും സിപിഐ എം നേതാവ് പറഞ്ഞു.

അതേസമയം, കെ പി സി സി പ്രസിഡന്റ് കെ.സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സി.വി വര്‍ഗീസ് രംഗത്തെത്തി. സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്‌ പദ്ധതി നടപ്പാക്കുമെന്ന് വര്‍ഗീസ് പറഞ്ഞു. അതിവേഗ റെയിലിന്റെ കല്ല് പിഴുതെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ രാജ്യത്തെ ജനങ്ങള്‍ പിഴുതെടുക്കുകയാണ്. കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തു ചേരുന്നുവെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...