മടത്തുംചാല്‍ – മുക്കൂട്ടുതറ റോഡിലെ അപകട മേഖലകളില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: മടത്തുംചാല്‍ – മുക്കൂട്ടുതറ റോഡിലെ അപകട മേഖലകളില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു തുടങ്ങി. കൂത്താട്ടുകുളത്തിന് സമീപം മണ്ണടിശാലയ്ക്ക് തിരിയുന്നിടത്തെ വലിയ വളവും ഇറക്കവും ഉള്ളയിടത്താണ് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചത്. ഈ ഭാഗത്ത് ബിഎം ബിസി ടാറിംങ് പൂര്‍ത്തിയായിരുന്നു.

മന്ദമരുതി മുതല്‍ ചാത്തന്‍തറ വരെ വലിയ കയറ്റിറക്കങ്ങളും കൊടും വളവുകളുമാണ്. ഇവിടെയെല്ലാം വീതി കൂട്ടിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഭാഗത്ത് റോഡ് ഒന്നാംഘട്ട ടാറിംങിന് ശേഷമാണ് വീതി വര്‍ദ്ധിപ്പിച്ചത് .അതിനാല്‍ റോഡിലെ വളവുകള്‍ പഴയതു പോലെ തന്നെയാണ്. വീതി വര്‍ദ്ധിപ്പിച്ച ശേഷം റോഡുപണി നടത്തിയിരുന്നെങ്കില്‍ പല വളവുകളും നേരെയാക്കാന്‍ കഴിയുമായിരുന്നു. പലയിടത്തും റോഡ് മധ്യത്തില്‍ നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റാന്‍ കരാറായെങ്കിലും പണികള്‍ ആരംഭിച്ചിട്ടില്ല. വീതി എടുത്ത വിഷയത്തില്‍ കോടതിയില്‍ കേസുള്ള ചേത്തയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ അമ്പതു മീറ്റര്‍ ദൂരം പണിയൊന്നും നടന്നിട്ടില്ല. ഇവിടം കൂടി പൂര്‍ത്തീകരിച്ചാല്‍ മലയോരമേഖലയിലേക്ക് ദേശീയ നിലവാരമുള്ള റോഡ് ആകും. ഇതോടെ വെച്ചൂച്ചിറയില്‍ നിന്ന് പുറത്തേക്കു പോകുവാനും വരുവാനുമുള്ള എല്ലാം റോഡുകളും ദേശീയ നിലവാരത്തിലാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...