അന്ന് മമ്മൂട്ടിയ്‌ക്കൊപ്പം എടുത്ത ഫോട്ടോ പങ്കുവെച്ച് മാധവി ; ‘ഒരു വടക്കന്‍ വീരഗാഥ’യുടെ റീറിലീസിനെ കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം

For full experience, Download our mobile application:
Get it on Google Play

നൈന്റീസിലെ ക്ലാസിക് ഹിറ്റുകള്‍ പലതും ഇന്ന് റീ-റിലീസ് ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. വീണ്ടും ആ അനുഭവം തിയേറ്ററില്‍ ആസ്വദിക്കാന്‍ കഴിയുക എന്നാല്‍ അതൊരു വികാരം തന്നെയാണ്. പുതിയ തലമുറയിലുള്ളവരും ദേവദൂതന്‍, സ്പടികം, മണിച്ചിത്രത്താഴ് പോലുള്ള സിനിമകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. അക്കൂട്ടത്തില്‍ മമ്മൂട്ടിയുടെ സിനിമ എന്ന് വരും എന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. വല്യേട്ടന്‍, കോട്ടയം കുഞ്ഞച്ചന്‍ പോലുള്ള സിനിമകള്‍ ഉടന്‍ വരുമെന്ന് കേള്‍ക്കുന്നു. എന്നാല്‍ അതിന് മുന്‍പ് ഒരു വടക്കന്‍ വീരഗാഥ എത്തും എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍.

ചിത്രം റീ -റിലീസ് ചെയ്യുന്നു എന്നറിഞ്ഞതിലുള്ള സന്തോഷത്തിലാണ് സിനിമയില്‍ നായികയായി എത്തിയ മാധവി. ചുരുക്കം ചില സിനിമകള്‍ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ എങ്കിലും മാധവി ചെയ്ത വേഷങ്ങള്‍ എല്ലാം എക്കാലവും മലയാളികള്‍ ഓര്‍ത്തുവെയ്ക്കുന്നതാണ്. അക്കൂട്ടത്തില്‍ മറക്കാന്‍ കഴിയാത്ത കഥാപാത്രം തന്നെയാണ് ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ ഉണ്ണിയാര്‍ച്ചയും. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം അകന്ന് കുടുംബ ജീവിതം ആസ്വദിച്ചുകൊണ്ടിരിയ്ക്കുന്ന നടി തന്റെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിലാണ് വടക്കന്‍ വീരഗാഥയുടെ റീ – റിലീസ് അറിഞ്ഞ സന്തോഷവും പങ്കുവെച്ചിരിയ്ക്കുന്നത്.

‘ഒരു വടക്കന്‍ വീരഗാഥയുടെ റീ-റിലീസിനെ കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ട്! എത്രയോ മനോഹരമായ ഓര്‍മ്മകലാണത്. നിര്‍മ്മാതാവ് പി വി ഗംഗാധരന്‍, സംവിധായകന്‍ ഹരിഹരന്‍, എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍, ശ്രീ. മമ്മൂട്ടി, ക്യാമറാമാന്‍ കെ രാമചന്ദ്രബാബു, സംഗീത സംവിധായകന്‍ രവി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവമാണ്. റീ – റിലീസിലൂടെ ഇന്നത്തെ തലമുറയ്ക്ക് ഇത്തരമൊരു ക്ലാസിക് സിനിമ കാണാം!’ എന്നാണ് മാധവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഉണ്ണിയാര്‍ച്ചയായി വന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ആദ്യത്തെ പോസ്റ്റ്. അതിന് ശേഷം ചിത്രത്തിന്റെ നൂറ്റിയൊന്നാം ദിവസം സെലിബ്രേറ്റ് ചെയ്യുന്ന വേളയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം നിന്നെടുത്ത ഒരു ഫോട്ടോയും മാധവി പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ആ ഫോട്ടോയും കഴിഞ്ഞ കാലത്തെ ഓര്‍പ്പെടുത്തുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...