സംവിധായകന്‍ മധു കൈനകരി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : സിനിമാ എഡിറ്ററും ഡോക്യുമെന്ററി സംവിധായകനുമായ ആമയിട കന്നിയേല്‍ മധു കൈനകരി (71) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് ആമയിടയിലെ വീട്ടുവളപ്പില്‍. കുട്ടികള്‍ക്ക് വേണ്ടിയുള്ള ‘സ്വര്‍ഗത്തിലെ അതിഥികള്‍’ എന്ന ചലച്ചിത്രം വെള്ളിത്തിരയില്‍ കാണാനുള്ള മോഹം ബാക്കിയാക്കിയാണ് എഡിറ്ററും സംവിധായകനുമായ മധു കൈനകരി വിടവാങ്ങിയത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും അമ്പലപ്പുഴ ആമയിയ കന്നിയേല്‍ വീടിനുള്ളിലെ മുറിയിലിരിക്കുമ്പോള്‍ മധുവിന്‍റെ ചേതനയറ്റ ശരീരം മറ്റൊരു മുറിയിലും. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.

തോപ്പില്‍ ഭാസിയുടെ മകന്‍ അജയനാണു പത്മരാജന് മധുവിനെ പരിചയപ്പെടുത്തിയത്. അക്കാലത്ത് ദൂരദര്‍ശനില്‍ എ‍ഡിറ്ററായിരുന്നു മധു. പെരുവഴിയമ്പലത്തിന് ശേഷം പത്മരാജന്‍ സംവിധാനം ചെയ്ത ‘ഒരിടത്തൊരു ഫയല്‍വാന്‍’ എന്ന സിനിമയ്ക്കു മധുവാണ് എഡിറ്റിങ് നടത്തിയത്. തുടര്‍ന്ന് ‘കള്ളന്‍ പവിത്രന്‍’ എന്ന സിനിമ എടുത്തപ്പോള്‍ മറ്റൊരു എഡിറ്ററെക്കുറിച്ച്‌ പത്മരാജന് ആലോചിക്കേണ്ടിവന്നില്ല ‘നവംബറിന്‍റെ നഷ്ടവും’ ‘കൂടെവിടെയും’ ചെയ്തപ്പോഴും മധുവില്‍ നിന്ന് മാറി ചിന്തിച്ചില്ല. കൈനകരി കണിയാന്തറ വീട്ടില്‍ പി.മധുസൂദനന്‍പിള്ള, മധു കൈനകരിയായതു സിനിമയിലൂടെയാണ്. പ്രതിരോധ വകുപ്പില്‍ നിന്ന് വിരമിച്ച പത്മനാഭപിള്ളയും ചെല്ലമ്മയുമാണ് മാതാപിതാക്കള്‍.

ബാലജനസഖ്യം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. പ്രീഡിഗ്രിക്ക് എസ്ഡി കോളേജില്‍ പഠിച്ചപ്പോള്‍ സീനിയറായിരുന്ന നെടുമുടി വേണുവും ഫാസിലും ബോബന്‍ കുഞ്ചാക്കോയുമൊക്കെയായുള്ള സൗഹൃദം പിന്നീടും തുടര്‍ന്നു. അഡയാറിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു എഡിറ്റിങ് പഠനം പൂര്‍ത്തിയാക്കി. കെ.എസ്. സേതുമാധവന്‍റെ ‘ചട്ടക്കാരി’ എന്ന സിനിമയ്ക്ക് എം.എസ്.മണിയാണു എഡിറ്റിങ് നടത്തിയത്. മധുവിനെ മണിസ്വാമി കൂടെക്കൂട്ടി. ശ്രീകുമാരന്‍ തമ്പി ‘ചന്ദ്രകാന്തവും’ ‘ഭൂഗോളം തിരിയുന്നു’ എന്നിവ എടുത്തപ്പോഴും എം.എസ്.മണിയുടെ ഒപ്പം മധു ഉണ്ടായിരുന്നു. നടന്‍ മധു സംവിധാനം ചെയ്ത മിനിയിലും ഒറിയയില്‍ സംസ്കാര എന്ന സിനിമയിലും എഡിറ്ററായി. 2012ല്‍ എഡിറ്റ് സൂപ്പര്‍വൈസറായി ദൂരദര്‍ശനില്‍ നിന്ന് വിരമിച്ചു.

ദൂരദര്‍ശനു വേണ്ടി ചെമ്പകശ്ശേരി രാജവംശത്തിന്‍റെയും കുട്ടനാടന്‍ പ്രകൃതിഭംഗിയെക്കുറിച്ചും എന്‍.എന്‍.പിള്ളയുടെ ജീവിതം ആസ്പദമാക്കിയും മധു സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങള്‍ ശ്രദ്ധേയമായി. 1986ല്‍ ആദ്യമായി ശബരിമല മകരവിളക്ക് ദൂരദര്‍ശനു വേണ്ടി ചിത്രീകരിച്ചതും മധു കൈനകരിയായിരുന്നു. അ‍ഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഡിറ്റിങ് പഠനം പൂര്‍ത്തിയാക്കിയ മധു, സംവിധായകന്‍ പത്മരാജന്‍റെ പ്രിയപ്പെട്ട എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു. ‘സ്വര്‍ഗത്തിലെ അതിഥികള്‍’ എന്ന കുട്ടികളുടെ ചലച്ചിത്രത്തിന്‍റെ കഥയും തിരക്കഥയും പൂര്‍ത്തിയാകുന്നതിനിടെയാണ് അന്ത്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...

വടകരയുടെ മണ്ണിൽ സിപിഐഎം വിഷം കലക്കാൻ ശ്രമിച്ചു ; നാടിനോടുള്ള നീതി നടപ്പാക്കിയ പോലീസിന്...

0
പാലക്കാട്:  കാഫിർ സ്ക്രീൻഷോട്ട് കേസിലെ കള്ളത്തരം പൊളിച്ചത് ജനങ്ങളാണെന്ന് ഷാഫി പറമ്പിൽ...